സ്ഥിരമായി റിസള്‍ട്ടും നിക്ഷേപത്തിന് ഉയര്‍ന്ന നേട്ടവും നല്‍കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധര്‍ പരിഹാരം നല്‍കുന്ന പംക്തിയില്‍ ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ സതീഷ് വിജയന്‍.

Update:2021-03-21 14:00 IST

സ്ഥിരമായി റിസള്‍ട്ടും നിക്ഷേപത്തിന് ഉയര്‍ന്ന നേട്ടവും നല്‍കുന്ന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വഴിയുള്ള സെയ്ല്‍സ് & ലീഡ്‌സ് ജനറേഷന്‍ പ്രോഗ്രാം എനിക്കെങ്ങനെ സൃഷ്ടിക്കാന്‍ പറ്റും?

മികച്ച ഫലം കിട്ടുന്ന കാര്യങ്ങള്‍ക്കെല്ലാം പണം നല്‍കേണ്ടി വരും. ഏതൊരു ബിസിനസുകാരനും അതുകൊണ്ടുതന്നെ നിക്ഷേപത്തിന്മേലുള്ള നേട്ടത്തിന് പ്രത്യേക പ്രാധാന്യം കൊടുക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ നാല് കാര്യങ്ങളായ, സ്ട്രാറ്റജി, കണ്ടന്റ്, ചാനലുകള്‍, അനലറ്റിക്‌സ് ഇവ കൃത്യമായി ഒത്തുവന്നാല്‍ മാത്രമേ മികച്ച റിസള്‍ട്ടുണ്ടാകൂ.
അതിന് നിങ്ങളുടെ ഉപഭോക്താവ് വാങ്ങല്‍ തീരുമാനം ഉറപ്പിക്കുന്ന രീതി കൃത്യമായി മനസിലാക്കണം. അതറിഞ്ഞാല്‍ അവരിലേക്ക് നിങ്ങള്‍ക്ക് കടന്നെത്താനാകും. പലമാര്‍ഗങ്ങളിലൂടെ ലീഡ് ജനറേഷന്‍ നടത്താം. പക്ഷേ നിങ്ങളുടെ ബിസിനസും വിപണി സാഹചര്യങ്ങളും മനസിലാക്കിയാല്‍ മാത്രമേ മുടക്കുന്ന പണത്തിന് മൂല്യം കിട്ടുന്ന വിധത്തിലുള്ള ലീഡ് ജനറേഷന്‍ പ്രോഗ്രാം നടത്താനാകൂ. സെയ്ല്‍സ് & ലീഡ്‌സ് ജനറേഷനില്‍ മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ ഏറെ ഗുണം ചെയ്യുന്നുണ്ട്.


Tags:    

Similar News