കയറ്റുമതി ചെയ്യുന്നവര്‍ ഐടിസിഎച്ച്എസിനെ അറിയണം; ഫോറിന്‍ ട്രേഡ് കണ്‍സള്‍ട്ടന്റ് ബാബു എഴുമാവില്‍
കയറ്റുമതി ചെയ്യുന്ന സംരംഭകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് ഐടിസിഎച്ച്എസ് അഥവാ ഇന്ത്യന്‍ ട്രേഡ് ക്ലാസിഫിക്കേഷന്‍ ഹാര്‍മണൈസൈഡ് സിസ്റ്റം.;
? എന്താണ് ഐടിസിഎച്ച്എസ് കോഡ്?
ഐടിസിഎച്ച്എസ് എന്നാല്‍ ഇന്ത്യന്‍ ട്രേഡ് ക്ലാസിഫിക്കേഷന്‍ ഹാര്‍മണൈസൈഡ് സിസ്റ്റം. വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടന രൂപപ്പെടുത്തിയിരിക്കുന്നതാണ് ഈ കോഡുകള്‍. ഈ നമ്പറുകളാണ് 140 രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. കോഡുകളുടെ സഹായത്താല്‍ ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാന്‍ കളിയും. വിദേശവ്യാപാരവുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും ഈ നമ്പര്‍ വേണമെന്നത് നിര്‍ബന്ധമാണ്. സ്റ്റാറ്റിസ്റ്റിക്സിനും ഇത് ഉപകരിക്കും. ഒന്നുമുതല്‍ 98 വരെയാണ് ഇതിലെ അധ്യായങ്ങള്‍. 21 സെക്ഷനുകളുമുണ്ട്.
? ഞാന്‍ കണ്ണടകള്‍ കയറ്റുമതി ചെയ്യാനും അതിന്റെ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനും ആഗ്രഹിക്കുന്നു. എങ്ങനെയാണ് കോഡുകള്‍ കണ്ടുപിടിക്കുക.
കണ്ണടകള്‍ ചില്ല് കൊണ്ടായതിനാല്‍ ആദ്യം കണ്ടുപിടിക്കേണ്ടത് ഗ്ലാസ് വിഭാഗമാണ്. അത് 70ാമത്തെ അധ്യായമാണ്. ഈ ഉല്‍പ്പന്നത്തിന്റെ പേര് ഒഫ്താല്‍മിക് ബ്ലാങ്ക്സ് എന്നാണ്. ബ്ലാങ്ക് എന്നാല്‍ നമ്പറുകള്‍ ഇല്ലാത്തത് അഥവാ ശൂന്യം. 70151010 എന്ന കോഡിന് നേരെ 'റഫ് ഒഫ്താല്‍മിക് ബ്ലാങ്ക്' എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇതിലെ 70 എന്നത് അധ്യായവും 15 ഉല്‍പ്പന്ന ഗ്രൂപ്പും 10 പ്രത്യേക ഗ്രൂപ്പും അടുത്തതായുള്ള 10 ഉല്‍പ്പന്നവുമാണ്. അതുപോലെ കയറ്റുമതിയിലും. ഉല്‍പ്പന്നത്തെ കുറിച്ച് ധാരണ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.
ബാബു എഴുമാവില്‍: Foreign trade consultant on regulatory aspects