സെയ്ല്‍സ് ടീമിലേക്ക് ആളെ എടുക്കും മുമ്പ് അറിയണം ഈ കാര്യങ്ങള്‍

സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്ന പംക്തിയില്‍ ഇന്ന് സെയ്ല്‍സ് ടീമിനെ മികച്ചതാക്കാന്‍ നിങ്ങളുടെ സംരംഭത്തിനെ സഹായിക്കുന്ന മാര്‍ഗങ്ങള്‍ പറഞ്ഞു തരുന്നു, AKSH പീപ്പിള്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ചീഫ് എക്സിക്യുട്ടീവ്, ജയദേവ് മേനോന്‍.

Update: 2021-02-13 03:00 GMT
?നല്ലൊരു സെയ്ല്‍സ്മാനെ എങ്ങനെയാണ് തെരഞ്ഞെടുക്കുക?
നിങ്ങള്‍ സെയ്ല്‍സ് ടീം സജ്ജമാക്കുമ്പോള്‍ ഓരോരുത്തരുടെയും യോഗ്യതയും പ്രവര്‍ത്തന പരിചയവും പരിശോധിക്കുന്നതിനൊപ്പം നിങ്ങളുടെ ഉല്‍പ്പന്നം/സേവനം വില്‍ക്കാന്‍ വേണ്ട കഴിവുകള്‍ നിങ്ങള്‍ പരിഗണിക്കുന്നവര്‍ക്കുണ്ടോയെന്ന് നോക്കണം. ചില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഉപഭോക്താവുമായി അധികം ഇടപെടല്‍ വേണ്ട. എന്നാല്‍ ടെക്നോളജി പ്രോഡക്റ്റോ മറ്റോ വില്‍ക്കാന്‍ നല്ല രീതിയില്‍ ഇടപെടല്‍ നടത്തേണ്ടി വരും. നിങ്ങളുടെ കസ്റ്റമര്‍ ഗ്രൂപ്പിലേക്ക് നിങ്ങളുടെ ഉല്‍പ്പന്നത്തെയും സേവനത്തെയും കൃത്യമായി എത്തിക്കാന്‍ പറ്റുന്നവരാകണം നിങ്ങളുടെ സെയ്ല്‍സ് ടീം. നിങ്ങള്‍ പലപ്പോഴും ചിന്തിച്ചിട്ടില്ലേ, എന്തുകൊണ്ട് നിങ്ങളുടെ സെയ്ല്‍സ് ടീമിലെ ചിലര്‍ നന്നായി പെര്‍ഫോം ചെയ്യുന്നു, മറ്റുചിലര്‍ അത്രയ്ക്കാവുന്നില്ലെന്ന്. അതിന്റെ കാരണം ഇതുമാകാം.
?നല്ലൊരു സെയ്ല്‍സ് എക്സിക്യുട്ടീവിന്റെ ലക്ഷണങ്ങളെന്തൊക്കെയാണ്?
നല്ലൊരു സെയ്ല്‍സ് പ്രൊഫഷണല്‍ എല്ലാത്തിനുമുപരിയായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ആളായിരിക്കണം. ജനങ്ങളുമായി ഇടപെടാനും അവരെ സഹായിക്കാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാകണം അവര്‍. മുന്നിലിരിക്കുന്ന ആളുടെ പ്രശ്നങ്ങളോട് സഹാനുഭൂതിയുള്ളയാളായിരിക്കണം. നല്ലൊരു കേള്‍വിക്കാരനായിരിക്കണം. അവരുടെ കണ്ണുകളും ചെവികളുമാണ് കൂടുതല്‍ തുറന്നിരിക്കേണ്ടത്; വായ മാത്രമല്ല! ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കൃത്യമായി അറിയാനുള്ള മികച്ച ചോദ്യങ്ങളാണ് അവര്‍ ചോദിക്കേണ്ടത്. നിശ്ചയദാര്‍ഢ്യം, ആകര്‍ഷകമായ വ്യക്തിത്വം, തിരിച്ചടികള്‍ ലഭിച്ചാലും വീണ്ടും ശ്രമിക്കാനും വിജയം കാണാനുമുള്ള കഴിവ് എന്നീ ഗുണങ്ങളുള്ളവരായിരിക്കണം


Tags:    

Similar News