ചെറുകിടക്കാര്‍ക്ക് വില്‍പ്പന ഉറപ്പാക്കാം, ഇതാ മാര്‍ഗമുണ്ട് !
സംരംഭകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കുന്ന പംക്തിയില്‍ ഇന്ന് AKSH പീപ്പിള്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ജയദേവ് മേനോന്‍.
ചോദ്യം : ചെറുകിട ഇടത്തരം പ്രസ്ഥാനങ്ങള്‍ സെയ്ല്‍സ് എങ്ങനെയാകണം നടത്തേണ്ടത്?
ഉത്തരം: ഒട്ടനവധി ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ ഒരേ സമയം ഒട്ടേറെ വില്‍പ്പന നേടിയെടുക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. വിപണിയിലെ വന്‍കിടക്കാന്‍ ചെയ്യുന്നതുപോലെ ചെയ്യാനുള്ള അടിസ്ഥാനസൗകര്യങ്ങളോ വിഭവ സമ്പത്തോ എംഎസ്എംഇകള്‍ക്ക് കാണില്ല. മാത്രമല്ല, അവരുടെ കസ്റ്റമേഴ്സ് പോലും അത് പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. വിപണി നായകരായ വന്‍കിടക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ശ്രമിക്കുന്നത് അപകടകരമാണ്.
വിപണിയിലെ വന്‍കിടക്കാര്‍, അവര്‍ക്ക് വലിയ ബിസിനസുകള്‍ ലഭിക്കുന്ന കമ്പനികളുമായാകും കൂടുതല്‍ ഇടപെടലുകള്‍ നടത്തുക. ചെറുകിട കമ്പനികള്‍ വന്‍കിട കമ്പനികളുടെ ഉല്‍പ്പന്നമോ സേവനമോ ഉപയോഗിച്ചാല്‍ പോലും അവര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള പിന്തുണ വന്‍കിട കമ്പനികളില്‍ നിന്നും ലഭിക്കണമെന്നില്ല.
എംഎസ്എംഇ കമ്പനികള്‍, ഇത്തരത്തില്‍ വന്‍കിടക്കാര്‍ വലിയ തോതില്‍ ഗൗനിക്കാത്തവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്നവും സേവനവുമായി കടന്നുചെല്ലണം. മികച്ച സേവനവും ഉല്‍പ്പന്നവും നോക്കി നടക്കുന്നവര്‍ക്ക് മുന്നിലേക്കാണ് അവര്‍ക്ക് വേണ്ട ചശരവല സേവനം നല്‍കണം. മികച്ച പിന്തുണ നല്‍കണം. മൊത്തം വിപണി പിടിച്ചടക്കാനുള്ള ശ്രമത്തേക്കാള്‍ സെന്‍സിബിളായ കാര്യം ഇതാണ്. ഒരു ചെറിയ കമ്പനിയുടെ പരിമിതമായ സെയ്ല്‍സ് ടീമിനെയും വിഭവ സമ്പത്തിനെയും വെച്ചുകൊണ്ട് ഇത് സാധിക്കുകയും ചെയ്യും. ഒരു സമയം ഒരു യുദ്ധം ജയിക്കാന്‍ നോക്കുക.