സ്ഥിരമായി നല്ല സെയ്ല്‍സ് നേടാന്‍ ഇക്കാര്യങ്ങള്‍ അറിയണം

സെയ്ല്‍സ് എന്തുകൊണ്ടാണ് എപ്പോഴും അസ്ഥിര സ്വഭാവം കാണിക്കുന്നത്? സംരംഭകരുടെ ഈ സംശയത്തിനുള്ള വിദഗ്ധ മറുപടി നല്‍കുന്നു AKSH പീപ്പിള്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ചീഫ് എക്സിക്യുട്ടീവ്, ജയദേവ് മേനോന്‍

Update: 2020-12-23 03:30 GMT

ശരിയായ സെയ്ല്‍സ് മാനേജ്മെന്റിന്റെ അഭാവം കൊണ്ടാണ് ഇക്കാര്യത്തില്‍ ചാഞ്ചാട്ടമുണ്ടാകുന്നത്. ചെറുതോ വലുതോ ആയ എല്ലാ സംരംഭങ്ങളും സെയ്ല്‍സിനെ കുറിച്ചുള്ള മൂന്ന് കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാക്കണം.


1. ഓര്‍ഡര്‍ ബുക്കിന്റെ സൈസ് എത്രയാണ്?
2. എത്ര പുതിയ ഓര്‍ഡറുകള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്ലോസ് ചെയ്യും?
3. അടുത്ത ഏതാനും ദിവസങ്ങളോ മാസങ്ങള്‍ക്കുള്ളിലോ പുതിയ സെയ്ല്‍സ് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?

ഇതിനെ സെയ്ല്‍സ് പൈപ്പ്ലൈന്‍ എന്നാണ് പറയുക. സെയ്ല്‍സിന്റെ കാര്യത്തില്‍ സംരംഭം എവിടെ നില്‍ക്കുന്നുവെന്ന കാഴ്ചപ്പാട് ലഭിക്കാന്‍ ഇതേറെ സഹായിക്കും.

സെയ്ല്‍സും മാര്‍ക്കറ്റിംഗും ഒന്നാണോ?

മാര്‍ക്കറ്റിംഗ് വിപുലമായ വിഷയമാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷകളെ കുറിച്ചുള്ള അവബോധം, ഉല്‍പ്പന്നത്തിന്റെ സവിശേഷതകളുടെ നിര്‍വചനം, വിലനിര്‍ണയം, ഇടപാടുകാരിലേക്ക് ഉല്‍പ്പന്നത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ആശയവിനിമയം ചെയ്യല്‍, ഉല്‍പ്പന്നത്തെ കുറിച്ചുള്ള ഉപഭോക്താവിന്റെ പ്രതികരണമെടുക്കല്‍ തുടങ്ങിയവയെല്ലാം മാര്‍ക്കറ്റിംഗ് എന്നതിന്റെ കീഴില്‍ വരും. സെയ്ല്‍സ് യഥാര്‍ത്ഥത്തില്‍ മാര്‍ക്കറ്റിംഗിന്റെ ഒരു ഘടകമാണ്. നിങ്ങളുടെ ഉല്‍പ്പന്നത്തിലോ സേവനത്തിലോ താല്‍പ്പര്യമുള്ള ഉപഭോക്താക്കളെ കണ്ട് അവരെ അതിന്റെ മെച്ചങ്ങള്‍ മനസ്സിലാക്കി കൊടുത്ത് വാങ്ങിപ്പിക്കലാണ് സെയ്ല്‍സിന്റെ പ്രധാന ധര്‍മം.

(എട്ട് വിഭിന്ന മേഖലകളിലെ അനുഭവസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാര്‍, സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാര്‍ഗം പറഞ്ഞുതരുന്ന ധനം പംക്തി. )


Tags:    

Similar News