നിങ്ങളുടെ വെബ്‌സൈറ്റിനെ മുന്‍നിരയില്‍ കൊണ്ടുവരാന്‍ ഉപയോഗിക്കാം സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍
സംരംഭകര്‍ ഇപ്പോള്‍ അുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധര്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന പംക്തിയില്‍ ഇന്ന് എസ് ഇ ഓ അഥവാ സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ എങ്ങനെ സംരംഭങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാമെന്നു പറഞ്ഞു തരുന്നു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനായ സതീഷ് വിജയന്‍.
സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ എത്രമാത്രം ഫലപ്രദമാണ്?
സെര്‍ച്ച് എന്‍ജിന്‍ റിസര്‍ച്ച് പേജില്‍ നിങ്ങളുടെ വെബ്‌സൈറ്റിനെ മുന്‍നിരയില്‍ കൊണ്ടുവരാനുള്ള ഏറ്റവും ഫലപ്രദമായ പണച്ചെലവില്ലാത്ത കാര്യമാണിത്. പഠനങ്ങള്‍ പറയുന്നത്, വിവരങ്ങള്‍ക്ക് ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുന്നവരില്‍ 30 ശതമാനം പേര്‍ ആദ്യ റിസള്‍ട്ടുകളില്‍ മാത്രമേ ക്ലിക്ക് ചെയ്യാറുള്ളൂവെന്നാണ്. 50 ശതമാനത്തിലേറെ പേര്‍ ആദ്യ മൂന്ന് സെര്‍ച്ച് റിസര്‍ട്ടിന് അപ്പുറത്തേക്ക് പോകാറില്ല. 80 ശതമാനത്തിലേറെ പേര്‍ രണ്ടാം പേജിലേക്ക് കടക്കാറില്ല. ഇതിനര്‍ത്ഥം, നിങ്ങളുടെ ഉപഭോക്താവ് നിങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ തീര്‍ച്ചയായും സെര്‍ച്ച് റിസള്‍ട്ടിന്റെ ആദ്യം അത് ഉണ്ടായിരിക്കണം.
അത് മാത്രമല്ല, സെര്‍ച്ച് റിസള്‍ട്ടില്‍ നിങ്ങള്‍ മുന്നിലാണെങ്കില്‍ നിങ്ങളുടെ ബ്രാന്‍ഡിനെയും ഓര്‍ഗനൈസേഷനെയും കുറിച്ച് ഉപഭോക്താവില്‍ ഉയര്‍ന്ന വിശ്വാസം സൃഷ്ടിക്കപ്പെടും. പേജില്‍ മുന്നിലെത്താന്‍ ഗൂഗ്‌ളിനോ മറ്റേതെങ്കിലും സെര്‍ച്ച് എന്‍ജിനോ പണം കൊടുക്കേണ്ട. അതുകൊണ്ട് തന്നെ നിങ്ങളുടെ ബ്രാന്‍ഡിന് ഇതിലൂടെ
വിശ്വാസ്യത കൂടുതല്‍ ലഭിക്കുകയും ചെയ്യും.