സാമ്പത്തികമാന്ദ്യ കാലത്ത് പുതിയ സംരംഭം തുടങ്ങാന്‍ പറ്റുമോ?

സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധര്‍ പരിഹാരം നല്‍കുന്ന പംക്തിയില്‍ ഇന്ന് മുംബൈയില്‍ നിന്നുള്ള പ്രശസ്ത ബിസിനസ് കോച്ച്, ഡോ. അനില്‍ ആര്‍ മേനോന്‍.

Update:2021-03-14 10:00 IST

സാമ്പത്തികമാന്ദ്യ കാലത്ത് പുതിയ സംരംഭം തുടങ്ങാന്‍ പറ്റുമോ? ഈ ചോദ്യത്തിന് ഞങ്ങളുടെ റിസര്‍ച്ച് ടീം കണ്ടെത്തിയ ചില കാര്യങ്ങള്‍ ഞാന്‍ പങ്കുവെയ്ക്കാം. മാന്ദ്യകാലത്ത് തുടങ്ങുന്ന സംരംഭങ്ങള്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണങ്ങള്‍ ഇതൊക്കെയാണ്:

1. മാന്ദ്യകാലത്ത് തുടക്കമിട്ട് പ്രതിസന്ധികളെ അതിജീവിക്കുന്ന സംരംഭങ്ങള്‍ക്ക് പണത്തിന്റെയും സാഹചര്യത്തിനനുസരിച്ച് മാറേണ്ട്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധമുണ്ട്.
2. ഉപഭോക്താവിന്റെ സന്തോഷം, അവര്‍ക്ക് നല്‍കുന്ന മൂല്യം എന്നിവയിലാണ് അവരുടെ ശ്രദ്ധ. വിലയെ കുറിച്ച് സംസാരിക്കുന്നില്ല.
3. ബിസിനസ് ഒരിക്കലും നശിക്കുന്നില്ല. ബിസിനസ് മോഡലുകളാണ് നശിക്കുന്നത്. സംരംഭകര്‍ക്ക് അവരുടെ ബിസിനസ് മോഡലില്‍ മാറ്റം വരുത്തി വെല്ലുവിളികളെ അതിജീവിക്കാം.


Tags:    

Similar News