നിങ്ങളുടെ ബിസിനസില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്തിന് ചെയ്യണം?

സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കുന്ന പംക്തിയില്‍ ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനായ സതീഷ് വിജയന്‍.

Update:2021-01-06 09:00 IST
?എന്റെ സംരംഭത്തില്‍ എന്തിനാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്യേണ്ടത്.

1. സമയ, സ്ഥലപരിമിതിയില്ലാതെ നിരന്തരം നിങ്ങളുടെ ഉപഭോക്താക്കളോട് ആശയവിനിമയം ചെയ്യാം. വളരെ ഫലപ്രദമായ ടുവേ കമ്യൂണിക്കേഷനാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ നടക്കുന്നത്.
2. കൃത്യമായി ഉപഭോക്താവിലേക്ക് എത്താന്‍ ഇത് സഹായിക്കും. പുതിയ സാങ്കേതിക വിദ്യകളായ നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ കൊണ്ട് നിങ്ങളുടെ ഇടപാടുകാരെ കൃത്യമായി നിരീക്ഷിക്കാനും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ വേണ്ടപ്പോള്‍ നല്‍കാനും പറ്റും.
3. ബഹുമാര്‍ഗങ്ങളിലൂടെ ഉപഭോക്താവിലേക്ക് എത്താം. ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യുമ്പോഴോ സോഷ്യല്‍ മീഡിയ വഴി അവര്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി ആശയവിനിമയം നടത്തുമ്പോഴോ രാവിലെ ഇ മെയ്ല്‍ പരിശോധിക്കുമ്പോഴോ ഒക്കെ നിങ്ങളുടെ സന്ദേശങ്ങള്‍ അവര്‍ കാണും. അവരുമായി നിങ്ങള്‍ക്ക് ആശയവിനിമയും ചെയ്യാം.
4. ഉയര്‍ന്ന റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റാണ് ഇതിലുള്ളത്. ശരിയായ ഉപഭോക്താവിലേക്ക് ശരിയായ സമയത്ത് മാര്‍ക്കറ്റിംഗിനായി ചെലവിടുന്ന തുക പാഴായി പോകാതെ തന്നെ എത്താനുള്ള മാര്‍ഗമാണിത്. മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കുന്ന മറ്റ് മാര്‍ഗങ്ങളേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്മെന്റാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലുള്ളത്.

? ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് എന്തെല്ലാം ചാനലുകള്‍ ഉപയോഗിക്കാം?

1. സ്വന്തമായ ചാനലുകള്‍: അതായത് കമ്പനിയുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗുകള്‍, സോഷ്യല്‍ മീഡിയ ചാനലുകള്‍ എന്നിവ
2. പണം കൊടുത്ത് വാങ്ങുന്നവ: പണം നല്‍കി വിസിബിലിറ്റി ഉറപ്പാക്കാന്‍ പറ്റുന്നവയാണ് ഇതില്‍ വരിക. ഗൂഗ്ള്‍ ആഡ്സ്, ഫേസ്ബുക്ക് ആഡ്സ്, ലിങ്ക്ഡ് ഇന്‍ ആഡ്സ് തുടങ്ങിയവ
3. സ്വന്തമാക്കുന്നവ: അതായത് നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത മറ്റ് ചാനലുകള്‍ നിങ്ങള്‍ക്ക് വിസിബിലിറ്റി നല്‍കുന്ന രീതി. ചില പരാമര്‍ശങ്ങള്‍, ഷെയര്‍ ചെയ്യല്‍, റീ പോസ്റ്റ് ചെയ്യല്‍, റിവ്യു എഴുതല്‍, റെക്കമെന്റേഷന്‍, കണ്ടന്റ് റൈറ്റിംഗ് എന്നിവയിലൂടെ മൂന്നാം കക്ഷി സൈറ്റുകളായ ഓണ്‍ലൈന്‍ മാഗസിനുകളോ ന്യൂസ് സൈറ്റുകളോ നിങ്ങളെ പറ്റി പറയുന്ന രീതിയാണിത്.


Tags:    

Similar News