ബഹുമുഖപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സി.എം.എ കണ്‍വെന്‍ഷന്‍

Update: 2019-02-19 11:34 GMT

പുതിയ സംരംഭകര്‍ക്കും പ്രമുഖ സംരംഭകര്‍ക്കും മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വ്യാപാര-വ്യവസായ പ്രതിനിധികള്‍ക്കും നിക്ഷേപകര്‍ക്കും ചെറുകിട-ഇടത്തരം തൊഴില്‍ യൂണിറ്റുകള്‍ക്കും
പുത്തനുണര്‍വ്വായി കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ 22-മത് കണ്‍വെന്‍ഷന്‍.

ഇക്കഴിഞ്ഞ ശനിയും ഞായറുമായി കോഴിക്കോട് താജ് ഗേറ്റ് വേയിലായിരുന്നു പ്രതിനിധികളുടേയും പ്രഭാഷകരുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വാര്‍ഷിക കണ്‍വെന്‍ഷന്‍ നടന്നത്. ഓരോ വര്‍ഷവും ഒരു വിഷയത്തിനു മുന്‍തൂക്കം കൊടുത്ത് ആ മേഖലകളിലെ പ്രമുഖരായ പ്രാസംഗികരെ പങ്കെടുപ്പിച്ച് നടത്തിവരുന്ന ഈ ഇവന്റ് ഏറെ ഫലപ്രദമാണെന്ന് ഡെലിഗേറ്റുകളും സംഘാടകരും ഒരേ സ്വരത്തില്‍ പറയുന്നു.

'നേതൃത്വം, നവീനത, മാറ്റം' എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള രീതികളെ മാറ്റങ്ങള്‍ക്കനുസരിച്ചു പുനര്‍നിര്‍മ്മിക്കാനും നിപുണതകളെ മിനുക്കിയെടുക്കാനും നേതൃുനിരയിലുള്ളവരെ പ്രാപ്തരാക്കിയെടുക്കുകയെന്നത് ഈ കണ്‍വെന്‍ഷന്റെ ലക്ഷ്യമാണ്. അതിനു കഴിവുള്ള പ്രാസംഗികരേയും പരിശീലകരേയും ഡെലിഗേറ്റുകള്‍ക്കു മുന്നിലെത്തിക്കാന്‍ സംഘാടകര്‍ അതീവശ്രദ്ധാലുക്കളാണ്.

തങ്ങള്‍ക്കു കീഴിലുള്ള അംഗങ്ങളെ പ്രചോദിപ്പിക്കാനും അവരുടെ കാര്യക്ഷമത പരമാവധി ഉപയോഗപ്പെടുത്താനും മുന്‍ നിര മാനേജ്‌മെന്റിനെ സജ്ജരാക്കുകയാണു കണ്‍ വെന്‍ഷന്‍ ചെയ്യുന്നത്. ഇവിടത്തെ സംരംഭകത്വ അന്തരീക്ഷം അനുകൂലമാക്കാനും സംരംഭകര്‍ക്കിടയിലെ പ്രേരകശക്തിയായി വര്‍ത്തിക്കാനും കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ.കെ. രാധാക്രിഷ്ണന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ സി.എം.എ പ്രസിഡന്റ് കെ.എ.അജയന്‍ അദ്ധ്യക്ഷനായി. മാനേജ്‌മെന്റ് വിദഗ്ധനും സി.ആര്‍.ഐ. പമ്പ് സി.ഇ.ഒയുമായ ഡോ.നിത്യാനന്ദന്‍ ദേവരാജ്, നിസ്സാന്‍ ഡിജിറ്റ്‌ല് ഇന്ത്യ എം.ഡി. സുജ ചാണ്ടി, ഇന്‍ഫോസിസ് സീനിയര്‍ ലീഡ് പ്രിന്‍സിപ്പാള്‍ ദിവ്യ അമര്‍നാഥ്, യു.എല്‍.റ്റെക്‌നോളജി സൊലൂഷ്യന്‍സ് ചീഫ് റ്ടാലന്റ് ഓഫീസര്‍ അച്ചിന്‍ കുമാര്‍ ദാസ്, പ്രൊഫ. എബ്രഹാം കോശി, സുഹൈല്‍ സത്താര്‍, സ്രീനിവാസ മഹാങ്കലി, ഷിഹാബ് തങങള്‍, സുമേഷ് മങലശ്ശേരി, ഡോ.പി.പി.അനില്‍ കുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.

ഡോ.സജി ഗോപിനാഥ്, വി.കെ.സി മമ്മദ്‌കോയ, കെ.വി.അബ്ദുള്‍ ഗഫൂര്‍, പ്രജിന ജാനകി, പ്രീതി മണ്ണിലേടം എന്നിവറ്റ് മാനേജ്‌മെന്റ് എക്‌സലന്‍സി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
എച്ച്.എം.ഡിഗ്ലോബല്‍ ഇന്ത്യ ഹെഡ് അജയ് മേത്ത, ഗെയില്‍ ജി.എം. പവ്‌നീത് സിങ്ങ് ഭദ്ര, ഡോ.വി.കെ.എസ്. മേനോന്‍, സഞയ് ഗ്രോവര്‍, പ്രൊഫ. എസ്. ബാലസുബ്രമണ്യന്‍, എം.എ.മെഹബൂബ്, ക്യാപ്റ്റ്ന്‍ കെ.കെ.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News