യുകെ കമ്പനിയില്‍ നിന്ന് ₹10 കോടിയുടെ വെഞ്ച്വര്‍ കാപിറ്റല്‍ സ്വന്തമാക്കി സിഇടി വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ്
കെഎസ് യുഎമ്മിന്റെ ഐഇഡിസി പ്രോഗ്രാമിന് കീഴിലാണ് 'ലാവോസ്' സ്റ്റാര്‍ട്ടപ് സ്ഥാപിച്ചത്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റേഴ്‌സ് (ഐ.ഇ.ഡി.സി) പ്രോഗ്രാമിന് കീഴില്‍ സ്ഥാപിതമായ സി.ഇ.ടി (കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം) വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പിന് ശ്രദ്ധേയമായ നേട്ടം. യുകെ ആസ്ഥാനമായുള്ള ഇഗ്‌നിവിയ ഗ്രൂപ്പില്‍ നിന്ന് 10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ ലാവോസ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സി.ഇ.ടി സ്റ്റാര്‍ട്ടപ് സ്വന്തമാക്കി.
റിയല്‍ എസ്റ്റേറ്റില്‍ ചെറു നിക്ഷേപങ്ങള്‍ക്കും അവസരം
ആര്‍ക്കിടെക്റ്റുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ക്ലയന്റുകള്‍ എന്നിവര്‍ക്കിടയില്‍ കാര്യക്ഷമമായ ഏകോപനം ഉറപ്പാക്കി വാസ്തുവിദ്യാ, നിര്‍മ്മാണ പദ്ധതികള്‍ക്കായി ലാവോസ് പ്രോജക്ട് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ നല്‍കുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശവും സാധ്യമാക്കുന്നു.