സുരക്ഷിത നിക്ഷേപ പെരുമ വിട്ട് ഡോളര്‍ കരുത്തില്‍ താഴേക്ക് സ്വര്‍ണം, കേരളത്തിലും വിലക്കുറവ്

പുതുവര്‍ഷത്തില്‍ ഇതു വരെ മുന്നേറ്റം കാഴ്ചവച്ച ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചിറക്കം

Update:2025-01-04 10:25 IST

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ഉയര്‍ച്ച കാഴ്ചവച്ച സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാം വില 45 രൂപ കുറഞ്ഞ് 7,215 രൂപയും പവന്‍ വില 360 രൂപ താഴ്ന്ന് 57,720 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.
വില കുറവിന് കാരണം
ഡോളര്‍ കരുത്താര്‍ജിച്ചത് ഇന്നലെ രാജ്യാന്തര സ്വര്‍ണ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടാക്കി. ഔണ്‍സിന് 2,639.12 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം കാഴ്ചവച്ചിരുന്നു.
2025ന്റെ തുടക്കത്തില്‍ വിപണികള്‍ വളരെ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഈ വര്‍ഷം രണ്ട് തവണമാത്രമാകും നിരക്ക് കുറയ്ക്കുക എന്ന സൂചനയാണ് ഫെഡറല്‍ റിസര്‍വ് നല്‍കിയിരിക്കുന്നത്.പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നത് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കും. കാരണം സ്വര്‍ണത്തെ വിട്ട് ഉയര്‍ന്ന പലിശ നല്‍കുന്ന കടപ്പത്രങ്ങളിലേക്കും മറ്റും നിക്ഷേപകര്‍ ശ്രദ്ധകേന്ദ്രീകരിക്കും.
ചൈനയുടെ പുതിയ ഉത്തേജക പാക്കേജുകളാണ് ഇപ്പോള്‍ വിപണി കാത്തിരിക്കുന്ന ശ്രദ്ധേയമായ നീക്കം. നിലവിലെ ഉത്തേജക പാക്കേജുകളുടെ ഫലം കഴിഞ്ഞു. പുതിയ പാക്കേജുകളെ കുറിച്ച് വ്യക്തതയ്ക്കായാണ് വിപണി ഉറ്റുനോക്കുന്നത്. 2025ല്‍ ഉചിതമായ സമയത്ത് പലിശ നിരക്കുകകള്‍ നിലവിലെ ശതമാനത്തില്‍ നിന്ന് കുറയ്ക്കുമെന്നാണ് ചൈന സൂചന നല്‍കിയിട്ടുള്ളത്.
Tags:    

Similar News