ബിസിനസ് വളര്‍ത്താന്‍ ഇതാ ഒരു അവസരം; കോര്‍പ്പറേറ്റ് സാരഥികളില്‍ നിന്ന് പഠിക്കാം, സംവദിക്കാം
ആഗോളതലത്തിലെ പ്രമുഖ ബിസിനസ് സാരഥികള്‍ കൊച്ചിയിലേക്ക്, ബിസിനസ് മാമാങ്കത്തിന് ഇനി ഏഴ് നാളുകള്‍ മാത്രം
കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമത്തിന് കൊച്ചി ഒരുങ്ങുന്നു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ല്‍ സംബന്ധിക്കാനെത്തുന്നത് ആഗോളതലത്തിലെ പ്രമുഖ ബിസിനസ് സാരഥികളാണ്.
ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 9.30 വരെ നീളുന്ന ബിസിനസ് സമ്മിറ്റിലും അവാര്‍ഡ് നൈറ്റിലും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരത്തിലേറെ പ്രമുഖ ബിസിനസുകാരും പ്രൊഫഷണലുകളും ഡിസിഷന്‍ മേക്കേഴ്‌സുമാണ് സംബന്ധിക്കുക.
പഠിക്കാം, ബിസിനസ് നായകരുമായി സംവദിക്കാം
കേരളത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റ് സാരഥികളുമായി സംവദിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാനും അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള അസുലഭ അവസരമാണ് ഡി-ഡെ 2024 ഒരുക്കുന്നത്. സമ്മിറ്റില്‍ സംബന്ധിക്കുന്ന പ്രമുഖരുമായി സംവദിക്കാന്‍ സ്പീഡ് നെറ്റ് വര്‍ക്കിംഗുമുണ്ട്.സാമ്പത്തിക, സാങ്കേതിക രംഗങ്ങളില്‍ അതിവേഗ മാറ്റങ്ങള്‍ നടക്കുന്ന ഇക്കാലത്ത്, അസ്ഥിര സാഹചര്യങ്ങളെ മറികടന്ന് മുന്നേറാന്‍ ബിസിനസ് നായകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ധനം ബിസിനസ് സമ്മിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയെ വന്‍ നഷ്ടത്തില്‍ നിന്ന് വമ്പന്‍ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു ഗ്ലോബല്‍ സി.ഇ.ഒയെ തന്നെ മുഖ്യാതിഥിയായി സമ്മിറ്റിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒ ടി.വി. നരേന്ദ്രനാണ് ഡി-ഡെ 2024ന്റെ മുഖ്യാതിഥി.
ആഗോള സ്റ്റീല്‍ മാനുഫാക്ചറിംഗ് രംഗത്ത് ടാറ്റ ഗ്രൂപ്പ്കമ്പനിക്ക് നഷ്ടപ്രതാപം വീണ്ടെടുത്ത് നല്‍കിയ ടി.വി. നരേന്ദ്രന്‍, അസ്ഥിര സാഹചര്യങ്ങളില്‍ ബിസിനസിനെ എങ്ങനെ നയിക്കണമെന്ന് സ്വന്തം കോര്‍പ്പറേറ്റ് അനുഭവങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കും.
സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഹാവഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും നേടിയ രാജ്യാന്തര തലത്തിലെ പ്രമുഖ എഐ വിദഗ്ധന്‍ ആദിത്യബെര്‍ലിയ നയിക്കുന്ന മാസ്റ്റര്‍ ക്ലാസാണ് സമ്മിറ്റിന്റെ മറ്റൊരാകര്‍ഷണം. എഐ സ്വാധീനിക്കാത്ത ഒരു മേഖല പോലും ഇനി ഉണ്ടാവില്ല. ബിസിനസ് നടത്തിപ്പും പഴയതുപോലാകില്ല. അതുകൊണ്ടാണ് ബിസിനസുകളെ വളര്‍ത്താന്‍ വേണ്ട എഐ ടൂളുകളെ കൂടി പരിചയപ്പെടുത്തുന്ന മാസ്റ്റര്‍ ക്ലാസ് ധനം ഡി-ഡെയുടെ ഭാഗമായി നടത്തുന്നത്.
ബിസിനസ് മികവിനുള്ള പുരസ്‌കാര വിതരണം
ബിസിനസ് മേഖലയില്‍ 2023ല്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൊയ്തവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളും വേദിയില്‍ വിതരണം ചെയ്യും. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ സി.ജെ. ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ. ദാസ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
ഇത് മികച്ച അവസരം
ഓരോ മേഖലയിലെയും പ്രമുഖരെ നേരില്‍ കാണാനും സംസാരിക്കാനും ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള മികച്ച അവസരമാണ് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024 നല്‍കുന്നത്. മാത്രമല്ല, ഒരുപാട് പ്രതിസന്ധികളെ കണ്ടും അറിഞ്ഞും അതിനെ തരണം ചെയ്തും നേടിയ അനുഭവസമ്പത്തുകള്‍ അവരില്‍ നിന്നെല്ലാം കേട്ടറിയാനും പറ്റും. പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ചും രാജ്യാന്തര, ദേശീയ തലത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രവണതകളെ പറ്റിയുമെല്ലാം അറിയാന്‍ ഇത്തരം ബന്ധങ്ങളും ഇടപഴകലുമെല്ലാം സഹായകരമാകും.
പിന്തുണയുമായി പ്രമുഖ ബ്രാന്‍ഡുകള്‍
ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ന് പിന്തുണയേകുന്നത് പ്രമുഖ ബ്രാന്‍ഡുകളാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സാണ് ഡി-ഡെ 2024ന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍. ലക്ഷ്യ പ്ലാറ്റിനം സ്‌പോണ്‍സറും സോഹോ ടെക്നോളജിപാര്‍ട്ണറുമാണ്. ഇന്‍ഡെല്‍ മണി, ഓക്‌സിജന്‍ ഗ്രൂപ്പ്, ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍, ഡ്രൈവര്‍ ലോജിസ്റ്റിക്‌സ്, ഗ്രൂപ്പ് മീരാന്‍ എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരാണ്. ഇസാഫ് സ്‌മോള്‍ഫിനാന്‍സ് ബാങ്ക്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ്, മണപ്പുറം ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ്, ബാങ്ക് ഓഫ് ബറോഡ, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്, സിന്തൈറ്റ്, പാരഗണ്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവര്‍ സില്‍വര്‍ സ്‌പോണ്‍സര്‍മാരുമാണ്. സോളസ് ഒ.ഒ.എച്ച് മീഡിയ പാര്‍ട്ണറും എര്‍ഗോ ഇവന്റ് മാനേജ്മെന്റ് പാര്‍ട്ണറുമാണ്. ഹൈബ്രിഡിജ് മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് ഡിജിറ്റല്‍ പാര്‍ട്ണറും വോക്‌സ്ബേ കോള്‍ മാനേജ്‌മെന്റ് പാര്‍ട്ണറുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: www.dhanambusinesssummit.com. ഫോണ്‍: 90725 70065 .