'എന്റെ ഭൂമി': റവന്യൂ-രജിസ്‌ട്രേഷന്‍-സര്‍വേ വകുപ്പുകളുടെ ഏകീകൃത പോര്‍ട്ടല്‍ നവംബര്‍ 1ന്

സെറ്റില്‍മെന്റ് നിയമം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പരിഗണനയില്‍

Update:2023-09-12 12:21 IST

Representational Image by Canva

സംസ്ഥാനത്തെ 15 വില്ലേജുകളില്‍ നവംബര്‍ ഒന്നിന് 'എന്റെ ഭൂമി' സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വരുമെന്ന് മന്ത്രി കെ. രാജന്‍. റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ പോര്‍ട്ടലുകളിലെ വിവരങ്ങള്‍ ഏകീകരിച്ചാണ് പുതിയ പ്ലാറ്റ്ഫോം നിലവില്‍ വരുക.

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി 200 വില്ലേജുകളിലായി 1,31,373 ഹെക്ടര്‍ ഭൂമി സര്‍വേ നടത്തി. ആകെയുള്ള 1,666 വില്ലേജുകളില്‍ 1,550 എണ്ണത്തിലാണ് സര്‍വേ നടത്തുന്നത്. 2022 നവംബറില്‍ തുടക്കം കുറിച്ച പദ്ധതി 4 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ 858.42 കോടി രൂപയാണ് വകയിരുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടക്കുന്നത്. ഇതില്‍ 32 വില്ലേജുകളെ മാതൃകാ വില്ലേജുകളായി തെരഞ്ഞെടുത്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂസംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും നിലവിലെ സര്‍വേ - റവന്യൂ നിയമ സംവിധാനത്തിലൂടെ മാത്രം കൈകാര്യം ചെയ്യാനാകാത്തതുമായ അപാകതകള്‍ പരിഹരിക്കാനും ഒരു സെറ്റില്‍മെന്റ് നിയമം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Tags:    

Similar News