കേരളത്തിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവെയ്‌സ്

ക്രിസ്‌മസ്‌, പുതുവത്സര തിരക്ക് നേരിടാനാണ് പുതിയ സർവീസുകൾ

Update:2023-10-07 13:58 IST

നവംബർ-ജനുവരി കാലയളവിൽ കേരളത്തിലേക്ക് പുതിയ സർവീസുകൾ നടത്താൻ യു.എ.ഇയുടെ ദേശീയ എയർലൈൻ കമ്പനിയായ ഇത്തിഹാദ് എയർവെയ്‌സ്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ആഴ്ചയിൽ 7 സർവീസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും. കൊച്ചിയിൽ നിന്ന് നിലവിലുള്ള സർവീസുകൾ കൂടാതെ 8 സർവീസുകൾ കൂടി നവംബർ 21 മുതൽ ആരംഭിക്കും.

ക്രിസ്‌മസ്‌, പുതുവത്സര തിരക്ക് നേരിടാനാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ഇത്തിഹാദ് എയർവെയ്‌സിൽ  ജനുവരി ഒന്നിന് തിരുവനന്തപുരത്തു നിന്ന് ദുബൈക്ക് പറക്കാൻ ഇക്കോണമി ക്ലാസിന് 75,000 രൂപക്ക് മുകളിലാണ് നിരക്ക്. ബിസിനസ് ക്ലാസ് 1,61,213 രൂപ. കൊച്ചി -ദുബൈ ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്‌ളാസിന് 42,960 രൂപയുമാണ്.
ജനുവരി ഒന്നിന് കോഴിക്കോട്-അബുദാബി ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ് നിലവിൽ ഉള്ള നിരക്ക്.
അടുത്തിടെ ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ 13 നഗരങ്ങളിലേക്ക്  പുതിയ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.  കൊൽക്കത്ത, മലേഷ്യ, ഒസാക, കോപ്പൻ ഹെഗൻ, ബോസ്റ്റൺ, സെൻറ്പീറ്റേഴ്സ് ബെർഗ് തുടങ്ങിയവ ഇതിൽ  ഉൾപെടും.
വിവിധ എയർലൈൻ കമ്പനികൾ കേരളത്തിൽ നിന്ന് വിദേശങ്ങളിലേക്കുള്ള കൂടുതൽ സർവീസ് ആരംഭിക്കുകയാണ്. ഒമാൻ എയർ, എയർ ഇന്ത്യ, ഇത്തിഹാദ്, ശ്രീലങ്കൻ എയർലൈൻസ്, മലേഷ്യ എയർലൈൻസ് തുടങ്ങിയവരാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.
Tags:    

Similar News