കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന സംരംഭങ്ങള്‍ പരിചയപ്പെടാം; വനിതകൾക്കായി സൗജന്യ ശില്പശാല 29ന്

സംരംഭകര്‍ക്ക് ലഭ്യമായ വായ്പാ പദ്ധതികള്‍, സബ്സിഡി സ്‌കീമുകള്‍, ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ എന്നിവയെ കുറിച്ചും അറിയാം

Update:2024-02-27 12:34 IST

Image by Canva

കാർഷിക-ഭക്ഷ്യസംസ്കരണ ചെറുകിട വ്യവസായരംഗത്തെ ഇൻക്യുബേഷൻ സെന്ററായ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരാനും സ്വന്തമായി വ്യവസായം ആരംഭിക്കാനും ആഗ്രഹിക്കുന്ന വനിതകൾക്കായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 29ന് രാവിലെ 10 മണി മുതൽ അഗ്രോപാർക്കിന്റെ പിറവം പേപ്പതി ഓഫീസിൽ വച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

കേരളത്തിൽ വിപണി സാധ്യതയുള്ളതും മൈക്രോ-ഗാർഹിക-നാനോ സംരംഭങ്ങളായി ആരംഭിക്കാൻ കഴിയുന്നതും കുറഞ്ഞ മുതൽമുടക്ക് ആവശ്യമുള്ളതുമായ സംരംഭങ്ങളെ 
സെമിനാറിൽ 
പരിചയപ്പെടുത്തും.  സംരംഭകർക്ക് ലഭ്യമായ വായ്പാ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലൈസൻസിംഗ് നടപടിക്രമങ്ങൾ എന്നിവയെ സംബന്ധിച്ച ക്ലാസും ഇതോടൊപ്പമുണ്ടാകും. കൂടാതെ കുറഞ്ഞ മുതൽ മുടക്കിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള യന്ത്രങ്ങളെ പരിചയപ്പെടുത്തലും ശില്പശാലയുടെ ഭാഗമായുണ്ടാകും.

ശില്പശാലയില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0485 - 2999990, 9446713767.

Tags:    

Similar News