സ്വര്‍ണത്തില്‍ ചെറിയൊരു ആശ്വാസം, ഉത്സവ സീസണില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ അവസരം

വെളളി വില മാറ്റമില്ലാതെ തുടരുന്നു

Update:2024-12-06 10:21 IST
Images Courtesy: iStock,Canva
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് ഇന്ന് കേരളത്തില്‍ വില 56,920 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 7,115 രൂപയിലെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,875 രൂപയിലെത്തി. വെളളി വില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയില്‍ തുടരുന്നു.
യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വില്‍ നിന്ന് പലിശ നിരക്കിനെ കുറിച്ച് കൃത്യമായ സൂചനകള്‍ കിട്ടാന്‍ നിക്ഷേപകര്‍ കാത്തിരിക്കുന്ന സാഹചര്യം അന്താരാഷ്ട്ര വിലയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയുടെ സുപ്രധാന കണക്കുകളും ഈ ആഴ്ച പുറത്തു വരാനിരിക്കുകയാണ്. യു.എസില്‍ തൊഴിലവസരങ്ങള്‍ ഒക്ടോബറില്‍ നേരിയ തോതില്‍ കൂടിയത് വിപണിക്ക് പോസറ്റീവ് ഉത്തേജനം നല്‍കുന്നതാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,644 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര വേണം

ഇന്നലെ പവന് 80 രൂപ വര്‍ധിച്ച സ്വര്‍ണം ഇന്ന് 120 രൂപ കുറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് പവന് ഇന്ന് 56,920 രൂപയാണെങ്കിലും അതുമാത്രം നല്‍കിയാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കഴിയില്ല. ജുവലറികളില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും അടക്കം ഇന്ന് 61,612 രൂപയോളമാണ് നല്‍കേണ്ടത്. അതേസമയം ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസമായതിനാല്‍ ഈ നിരക്കുകള്‍ പല ഷോപ്പുകളിലും വ്യത്യാസമായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കുക.
Tags:    

Similar News