സ്വര്‍ണം വീണ്ടും വിശ്രമത്തില്‍, വെള്ളി വിലയിലും മാറ്റമില്ല
പണിക്കൂലിയും നികുതിയുമടക്കം ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെ
ചെറിയ മുന്നേറ്റത്തിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വിശ്രമത്തില്‍. ഗ്രാമിന് 6,635 രൂപയിലും പവന് 53,080 രൂപയിലും വില തുടരുന്നു. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,515 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. ഇന്നലെ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 95 രൂപയിലെത്തിയ വെള്ളി വിലയും അതേ നിലയില്‍ തന്നെ.
അന്താരാഷ്ട്ര വിലയില്‍ കുറവുണ്ടായതാണ് കേരളത്തിലും വില പിടിച്ചു നിറുത്തിയത്. ഇന്നലെ 0.10 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,329.28 ഡോളറിലായിരുന്നു സ്വര്‍ണം. ഇന്ന് രാവിലെ 0.15 ശതമാനം ഉയര്‍ന്ന് 2,332.95 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 57,459 രൂപ കൊടുക്കണം ഒരു പവന്‍ ആഭരണം വാങ്ങാന്‍. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ വ്യതിയാനം വരാം.