സ്വര്‍ണത്തിന് കുതിപ്പ്, കേരളത്തില്‍ വില വീണ്ടും ₹54,000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില ആറ് ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍, വെള്ളിക്കും വിലക്കയറ്റം
കേരളത്തിൽ സ്വര്‍ണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6,765 രൂപയായി. പവന്‍ വില 520 രൂപ വര്‍ധിച്ച് 54,120 രൂപയുമായി. ഒന്നര മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വില വീണ്ടും 54,000 രൂപ കടക്കുന്നത്. മേയ് 22ന് സ്വര്‍ണം 54,640 രൂപയിലായിരുന്ന സ്വര്‍ണ വില പിന്നീട് താഴേക്ക് നീങ്ങുകയായിരുന്നു. വിവാഹ ആവശ്യത്തിനായി സ്വര്‍ണ വാങ്ങേണ്ടവരെയും കച്ചവടക്കാരെയും ഒരുപോലെ ആശങ്കയിലാക്കിയാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും 55 രൂപ വര്‍ധിച്ച് 5,620 രൂപയിലെത്തി. വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 98 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണം രേഖപ്പെടുത്തിയത്. ജൂലൈയില്‍ വെറും ആറ് ദിവസം കൊണ്ട് 1,120 രൂപയാണ് പവന്‍ വിലയില്‍ വര്‍ധിച്ചത്. കേരളത്തില്‍ ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് ഏക്കാലത്തെയും ഉയര്‍ന്ന വില.
അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കാമെന്ന പ്രതീക്ഷകളും യു.എസ് ഡോളര്‍ നിരക്കുകള്‍ ദുര്‍ബലമായതും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് ആറ് ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 2,391 ഡോളറിലെത്തിച്ചു.
വില ഇനിയും ഉയരുമോ?
പ്രതീക്ഷിച്ചതിലും മികച്ച യു.എസ് തൊഴില്‍ കണക്കുകള്‍ പുറത്തു വന്നതോടെ യുഎസ് പണപ്പെരുപ്പ ആശങ്കകള്‍ കുറഞ്ഞിട്ടുണ്ട്. കൂടാതെ യുഎസ് കോര്‍ പി.സി.ഇ ഇന്‍ഡക്‌സ് ഡാറ്റയും കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ സെഷനുകളില്‍ സ്വര്‍ണത്തില്‍ റാലിക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇനി അടുത്ത ആഴ്ച വരാനിരിക്കുന്ന ജൂണിലെ യു.എസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ഡേറ്റയാണ് സ്വര്‍ണത്തെ ഉടന്‍ സ്വാധീനിക്കുക. പണപ്പെരുപ്പം കുറയുന്നതിലേക്കാണോ കുറിച്ച് ദിശപകരാന്‍ സി.പി.ഐ ഡേറ്റ നിര്‍ണായകമാണ്. യു.സ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ അത് വീണ്ടും ഡോളര്‍ ദുബലമാകാന്‍ ഇടയാക്കുകയും സ്വര്‍ണ വിലയെ വീണ്ടും കുതിപ്പിലേക്ക് നയിക്കുകയും ചെയ്യും. നീങ്ങുന്നത് എന്നതിനെക്കുറിച്ച് ദിശ പകരാൻ
ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില
ഇന്നൊരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,584 രൂപ കൊടുത്താലേ ഇന്ന് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകൂ. അതേസമയം, പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലിയില്‍ വര്‍ധനയുണ്ടാകും. അതേപോലെ ബ്രാന്‍ഡഡ് ആഭരണങ്ങളാണെങ്കില്‍ 20 ശതമാനം വരെയൊക്കെ പണിക്കൂലി നല്‍കേണ്ടിയും വരും. അപ്പോള്‍ ആഭരണം വാങ്ങാന്‍ പോകുന്നവര്‍ പവന് ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം 4,500 രൂപയോളം അധികം കൈയില്‍ കരുതേണ്ടി വരും.
ഈ മാസത്തെ സ്വര്‍ണ വില
ജൂലൈ 01- ₹53,000
ജൂലൈ 02- ₹53,080
ജൂലൈ 03- ₹53,080
ജൂലൈ 04- ₹53,600
ജൂലൈ 05- ₹53,600
ഇന്ന് - ₹54,120