അസ്ഥിര സാഹചര്യങ്ങളില്‍ ബിസിനസിനെ എങ്ങനെ നയിക്കണം? ടാറ്റ സ്റ്റീലിന്റെ ഈ ആഗോള മേധാവിയില്‍ നിന്ന് നേരില്‍ കേള്‍ക്കാം
കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംഗമത്തിന് കൊച്ചിയൊരുങ്ങി
ആഗോള സ്റ്റീല്‍ മാനുഫാക്ചറിംഗ് രംഗത്ത് ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് നഷ്ടപ്രതാപം വീണ്ടെടുത്ത് നല്‍കിയ കോര്‍പ്പറേറ്റ് സാരഥി ടി.വി. നരേന്ദ്രന്‍ കൊച്ചിയിലെത്തുന്നു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍29ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ല്‍ മുഖ്യ അതിഥിയാണ് ടി.വി നരേന്ദ്രന്‍. അസ്ഥിര സാഹചര്യങ്ങളില്‍ ബിസിനസിനെ എങ്ങനെ നയിക്കണമെന്ന് സ്വന്തം കോര്‍പ്പറേറ്റ് അനുഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം വിശദീകരിക്കും. ടാറ്റാ സ്റ്റീലിനെ ലാഭത്തിലേക്കെത്തിച്ച ടി.വി നരേന്ദ്രന്‍ സി.ഐ.ഐ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റല്‍സ് എിവയുടെയെല്ലാം നേതൃപദവിയില്‍ സജീവമായിരുന്നു. XLRI, ഐ.ഐ.ടി ഖരഗ്പൂര്‍ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. ആഗോള തലത്തിലെ വ്യവസായ അസോസിയേഷനുകളുടെ സാരഥ്യത്തിലും നിറസാിധ്യം. ട്രിച്ചി എന്‍.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമെടുത്ത ശേഷം കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ കരസ്ഥമാക്കിയ നരേന്ദ്രന്‍ ഷെവനിംഗ് സ്‌കോളര്‍ കൂടിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: www.dhanambusinesssummit.com. ഫോണ്‍: 90725 70065 .