ഇന്‍ഫോസിസിന് ഡാന്‍സ്‌കെ ബാങ്കില്‍ നിന്ന് 45.4 കോടി ഡോളറിന്റെ കരാര്‍
ബാംഗളൂരിലെ ഐ.ടി കേന്ദ്രം ഇന്‍ഫോസിസിന് കൈമാറും
ഇന്ത്യയിലെ മുന്‍നിര ഐ.ടി സേവന കമ്പനിയായ ഇന്‍ഫോസിസിന് ഡെന്മാര്‍ക്കിലെ പ്രമുഖ ബാങ്കായ ഡാന്‍സ്‌കെ ബാങ്കില്‍ നിന്ന് 45.4 കോടി ഡോളറിന്റെ((3,724 കോടി രൂപ)) കരാര്‍. ഡാന്‍സ്‌കെ ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് കരാര്‍. ഇതിന്റെ ഭാഗമായി ബാംഗ്ലൂരിലെ ഡാനിഷ് ബാങ്കിന്റെ ഐ.ടി കേന്ദ്രം ഇന്‍ഫോസിസിന് കൈമാറും. 1,400 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു.
അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. 900 മില്യണ്‍ ഡോളറായി കരാര്‍ തുക ഉയര്‍ന്നേക്കാം. അഞ്ച് വര്‍ഷത്തിനു ശേഷം വീണ്ടും മൂന്നു വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഈ സഹകരണത്തിലൂടെ ബാങ്കിന്റെ ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്താനും പ്രവൃത്തി വൈദഗദ്ധ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് ബാങ്ക് അറിയിച്ചു. ഇന്‍ഫോസിസ് ടോപാസ് എന്ന നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി ഉപയോഗിക്കും.
യു.കെയിലെ നെസ്റ്റില്‍ നിന്ന് ടി.സി.എസ് 1.1 ബില്യണ്‍ ഡോളറിന്റെ കരാര്‍ നേടി ഒരാഴ്ച പിന്നിടുമ്പോഴാണ് ഇന്‍ഫോസിസിസ് പുതിയ കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.