ഗോള്‍ഡ് ലോണ്‍ പോര്‍ട്ട്‌ഫോളിയോ സുരക്ഷിതമാണോ? കൃത്യമായ പരിശീലനത്തിന് ഐ.ജി.ജെ

ഇരുപതിനായിരത്തിലധികം ബാങ്ക് ഓഫീസര്‍മാര്‍ക്ക് ഇതിനകം ഐ.ജി.ജെ പരിശീലനം നല്‍കി

Update:2024-11-24 11:00 IST

സ്വര്‍ണ വില റെക്കോഡ് ഉയരങ്ങളിലേക്ക് കുതിച്ചുയരുകയും സ്വര്‍ണ വായ്പകളുടെ ആവശ്യം അഭൂതപൂര്‍വമായ തലത്തിലെത്തുകയും ചെയ്തതോടെ, ബാങ്കുകളും എന്‍.ബി.എഫ്.സികളും ഒരു സുപ്രധാന ചോദ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ എത്രത്തോളം സുരക്ഷിതമാണ്? ഇന്നത്തെ മത്സരാധിഷ്ഠിത വായ്പാ വിപണിയില്‍, കൃത്യമായ വിലയിരുത്തലുകള്‍ ഇതിന് ആവശ്യമാണ്. ഇതിനായി ബാങ്കിംഗ് പ്രൊഫഷണലുകള്‍ക്ക് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ഗോള്‍ഡ് അപ്രൈസല്‍ പ്രോഗ്രാമാണ് ഐ.ജി.ജെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി) നടത്തുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി, കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇസാഫ്, സി.എസ്.ബി  ബാങ്ക് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വസ്ത പരിശീലന പങ്കാളിയായി ഐ.ജി.ജെ പ്രശസ്തി നേടിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള ജി.ജെ.എസ്സി.ഐയുടെ അഫിലിയേഷനോടെയാണ് ഐ.ജി.ജെ പ്രവര്‍ത്തിക്കുന്നത്. രാജ്യവ്യാപകമായി ഇതിനോടകം ഇരുപതിനായിരത്തിലധികം ബാങ്ക് ഓഫീസര്‍മാര്‍ക്ക് ഐ.ജി.ജെ പരിശീലനം നല്‍കിയിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബി.ഐ.എസ്) ഗോള്‍ഡ് അപ്രൈസിംഗ് ട്രെയിനിംഗുകള്‍ നടത്തുന്നതും ഐ.ജി.ജെയാണ്. സ്വര്‍ണാഭരണങ്ങളുടെ കൃത്യമായ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ടീമുകളെ വാര്‍ത്തെടുക്കുന്നതിനാവശ്യമായ ഉയര്‍ന്ന നിലവാരമുള്ള പരിശീലനം ഐ.ജി.ജെ വാഗ്ദാനം ചെയ്യുന്നു.

എന്തുകൊണ്ട് ഐ.ജി.ജെ?

ഗോള്‍ഡ് അപ്രൈസിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഉണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദേശം (NOS) കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഐ.ജി.ജെയുടെ ട്രെയിനിംഗ് മൊഡ്യൂളുകള്‍ വിദഗ്ധര്‍ തയാറാക്കിയിട്ടുള്ളത്. സ്വര്‍ണത്തിന്റെ മൂല്യം കൃത്യമായി വിലയിരുത്താന്‍ ബാങ്ക് ഓഫീസര്‍മാരെ പരിശീലിപ്പിക്കുക മാത്രമല്ല, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ തിരിച്ചറിയാന്‍ അവരെ സജ്ജരാക്കുകയും ചെയ്യുന്നു. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചേര്‍ക്കുന്ന മറ്റുള്ള ലോഹങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ നല്‍കുന്നു. സ്വര്‍ണ മൂല്യനിര്‍ണയത്തിന്റെ പ്രധാന വെല്ലുവിളികളെല്ലാം പരിശീലനത്തിന്റെ ഭാഗമാണ്. ടച്ച്സ്റ്റോണ്‍ ടെസ്റ്റിംഗ്, എക്സ്.ആര്‍.എഫ്, ഫയര്‍ അസേയിംഗ് തുടങ്ങിയ പ്രായോഗിക സാങ്കേതിക വിദ്യകള്‍ പരിചിതമാകുക മാത്രമല്ല, അവ ഓഫീസര്‍മാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
സ്വര്‍ണത്തിന്റെ വില നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ആഭ്യന്തര, അന്തര്‍ദേശീയ വിലനിര്‍ണയത്തിന്റെ കാരണങ്ങളും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ണായകമാണ്. ഐ.ജി.ജെയുടെ പരിശീലനത്തില്‍ മൂല്യനിര്‍ണയ സാങ്കേതികതകളെക്കുറിച്ചും ഹാള്‍മാര്‍ക്കിംഗ് സര്‍ട്ടിഫിക്കേഷനെക്കുറിച്ചും സമഗ്രമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നു. സ്വര്‍ണം പണയത്തിനെടുക്കുമ്പോള്‍ ഉപഭോക്താവിന്റെ ആത്മവിശ്വാസം എങ്ങനെ വളര്‍ത്താം, ബാങ്കുകളുടെ ക്രെഡിബിലിറ്റി എങ്ങനെ നിലനിര്‍ത്താം എന്നിവയെല്ലാം പരിശീലനത്തിന്റെ ഭാഗമാണ്.

കൃത്യമായ തൂക്കനിര്‍ണയം

വ്യാജ ആഭരണങ്ങള്‍, തൂക്കത്തിലുള്ള കൃത്രിമങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതിനും സോള്‍ഡര്‍, സ്റ്റോണ്‍ എന്നിവയുടെ തൂക്കങ്ങള്‍ കൃത്യമായി ക്രമീകരിക്കുന്നതിനും ഐ.ജി.ജെ ഊന്നല്‍ നല്‍കുന്നു. ഹാള്‍മാര്‍ക്കിംഗ് കൃത്യത പരിശോധിക്കാന്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. ബാങ്കുകള്‍ യഥാര്‍ത്ഥ സ്വര്‍ണത്തിന് മാത്രമേ വായ്പ നല്‍കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നു.
ധനകാര്യ സ്ഥാപനങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ട്രെയിനിംഗ് ഓപ്ഷനുകള്‍ ലഭ്യമാണ്. മലപ്പുറം ഇന്‍കെല്‍ എഡ്യൂസിറ്റിയിലെ ഐ.ജി.ജെ ക്യാമ്പസില്‍ വെച്ചും ബാങ്കുകള്‍ സജ്ജീകരിക്കുന്ന സ്ഥലത്തു വെച്ചും പരിശീലന പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യാവുന്നതാണ്. 35 പേരാണ് ഒരു ബാച്ചില്‍ വേണ്ടത്. മാത്രമല്ല, എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച മലപ്പുറം ഇന്‍കെല്‍ ക്യാമ്പസില്‍ ഗോള്‍ഡ് അപ്രൈസല്‍ പ്രോഗ്രാം ഐ.ജി.ജെ നടത്തിവരുന്നുണ്ട്.

അനുഭവപരിചയമുള്ള സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരാണ് പരിശീലനം നല്‍കുന്നത്. ബാങ്കുകളുടെ ഗോള്‍ഡ് ലോണ്‍ പോര്‍ട്ട്ഫോളിയോയും ടീമിന്റെ കഴിവും ശക്തിപ്പെടുത്താന്‍ ഐ.ജി.ജെയുടെ പരിശീലനത്തിലൂടെ ബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സികള്‍ക്കും കഴിയും. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി (IGJ) സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
വെബ്സൈറ്റ്: theigj.com. ഫോണ്‍: 81578 81916.


Tags:    

Similar News