കിറ്റെക്‌സിന് ലാഭത്തില്‍ വന്‍ വളര്‍ച്ച; 7% മുന്നേറ്റത്തില്‍ ഓഹരികള്‍
വരുമാനത്തിലും വര്‍ധന, ലാഭവിഹിതത്തിനും ശിപാര്‍ശ
കുട്ടികളുടെ വസ്ത്രനിര്‍മാണ രംഗത്ത് പ്രമുഖരായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 19.74 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 2.96 കോടിയെ അപേക്ഷിച്ച് ലാഭം 577 ശതമാനം കുതിച്ചുയര്‍ന്നു.തൊട്ടു മുന്‍പാദമായ ഒക്ടോബര്‍-ഡിസംബറിലെ 14.96 കോടിയുമായി നോക്കുമ്പോള്‍ 32 ശതമാനം വര്‍ധനയുണ്ട്.
കടം കുത്തനെ ഉയര്‍ന്നു
കിറ്റെക്‌സിന്റെ സംയോജിത കടം കഴിഞ്ഞ വര്‍ഷത്തെ 25 കോടി രൂപയില്‍ നിന്ന് 681 കോടി രൂപയായി വര്‍ധിച്ചു. തെലങ്കാനയില്‍ സ്ഥാപിക്കുന്ന കിറ്റെക്‌സ് അപ്പാരല്‍ പാര്‍കിസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് കൂടുതല്‍ വായ്പയെടുത്തത്. പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം 292 കോടി രൂപ മുടക്കിയ സ്ഥാനത്ത് ഈ വര്‍ഷം 886 കോടി രൂപയായി ഉയര്‍ന്നു.
കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്‌സ് ലിമിറ്റഡില്‍ 70 ശതമാനം ഓഹരി പങ്കാളിത്തം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനും 30 ശതമാനം ഗ്രൂപ്പിലെ കിറ്റെക്‌സ് ചില്‍ഡ്രന്‍വെയര്‍ ലിമിറ്റഡിനുമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2,890 കോടി രൂപയാണ് പാര്‍ക്കിന്റെ നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്.
കുതിച്ചുയര്‍ന്ന് ഓഹരികള്‍