കേരളീയത്തില്‍ ഭക്ഷണം നല്‍കി 'ലക്ഷാധിപതിയായി' കുടുംബശ്രീ, ഹിറ്റായി വനസുന്ദരി ചിക്കന്‍!

ഫുഡ് കോര്‍ട്ട്, ഉത്പന്ന പ്രദര്‍ശന വിപണനമേള എന്നിവയിലൂടെ മൊത്തം വിറ്റുവരവ് ₹1.37 കോടി

Update:2023-11-08 16:14 IST

കേരളയീത്തിലെ കുടുംബശ്രീ പാചകപ്പുരയില്‍ വനസുന്ദരി ചിക്കന്‍ തയ്യാറാക്കുന്ന മന്ത്രി എം.ബി രാജേഷ്

കലയും സംസ്‌കാരവും സമന്വയിച്ച കേരളീയത്തില്‍ നേട്ടം കൊയ്ത് കുടുംബശ്രീ. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകര്‍ സ്വന്തമാക്കിയത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോര്‍ട്ടില്‍ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ നിന്ന്‌  48.71 ലക്ഷവും ലഭിച്ചു. ആകെ 1,37 രൂപയുടെ വിറ്റുവരവ്.

കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിനാണ് ഫുഡ്കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാന്‍ഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയില്‍ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ചിക്കന്‍ വിഭവം ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടി ഫുഡ്കോര്‍ട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകര്‍ സ്വന്തമാക്കിയത്. കുടുംബശ്രീ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലും ആകര്‍ഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതല്‍ നവംബര്‍ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.
കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. 
Tags:    

Similar News