രണ്ട് ദിവസത്തെ വിലക്കുറവിനു ശേഷം സ്വർണത്തിൽ സഡൻ ബ്രേക്ക്, ഒരു പവൻ ആഭരണം വാങ്ങാന്‍ ഇന്നെത്ര നല്‍കണം?
വെള്ളി വിലയും നിശ്ചലം
തുടര്‍ച്ചയായ രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 53,680 രൂപയും ഗ്രാമിന് 6,710 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 440 രൂപയുടെ കുറവുണ്ടായിരുന്നു.
യു.എസില്‍ അടിസ്ഥാന പലിശ നിരക്കുകൾ കുറയ്ക്കുന്നതില്‍ വ്യക്തത വരാത്തത് അന്താരാഷ്ട്ര വിലയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നുണ്ട്. ഇന്നലെ 0.20 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,363.58 ഡോളറിലെത്തിയ സ്വര്‍ണം ഇന്ന് 0.18 ശതമാനം ഉയര്‍ന്ന് 2,367.02 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
18 കാരറ്റ് സ്വര്‍ണത്തിനും മാറ്റമില്ല. ഒരു ഗ്രാമിന് ഇന്ന് 5,575 രൂപയാണ്. വെള്ളി വിലയും 98 രൂപയില്‍ തുടരുകയാണ്.
22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇതുവരെയുള്ള റെക്കോഡ് വില പവന് 55,120 രൂപയാണ്. മേയ് 20ലെ വിലയാണിത്. അന്ന് ഗ്രാമിന് 6,890 രൂപയായിരുന്നു.
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍
ഇന്നൊരു പവന്‍ സ്വര്‍ണത്തിന്റെ വില 53,680 രൂപ. പക്ഷെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,108 രൂപയെങ്കിലും വേണ്ടി വരും. അതായത് പവന്‍ വിലയേക്കാള്‍ 4,430 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം. ഇനി ബ്രാന്‍ഡഡ് ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ 16-20 ശതമാനമൊക്കെ പണിക്കൂലി നല്‍കേണ്ടതുണ്ട്.