പോപ്പുലര്‍ വെഹിക്കിള്‍സിന് 1,426 കോടി രൂപ വരുമാനം, നഷ്ടത്തില്‍ നിന്ന് കരകയറാനാകാതെ ഓഹരികള്‍
ലാഭവും വര്‍ധിച്ചു
കേരളത്തില്‍ നിന്നുള്ള പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 1,426.5 കോടി രൂപ വരുമാനം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 1,220.4 കോടി രൂപയേക്കാള്‍ 16.9 ശതമാനം വര്‍ധനയുണ്ട്.
ഇക്കാലയളവില്‍ ലാഭം 15.9 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനപാദത്തിലിത് 10.6 കോടി രൂപയായിരുന്നു. നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം (EBITDA) 35.3 ശതമാനം ഉയര്‍ന്ന് 70.8 കോടി രൂപയായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലിത് 52.3 കോടി രൂപയായിരുന്നു.
അതേസമയം, 2023 സെപ്റ്റംബര്‍ പാദവുമായി നോക്കുമ്പോള്‍ വരുമാനത്തിലും ലാഭത്തിലും കുറവുണ്ട്. 1,638.08 കോടിയായിരുന്നു സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം. ലാഭം 32.3 കോടി രൂപയും.
ഒമ്പത് മാസക്കാലയളവില്‍
202ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസക്കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍ വര്‍ഷത്തെക്കാള്‍ 19.4 ശതമാനമാണ് വര്‍ധന. ലാഭം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയുമായി.
ഇക്കാലയളവില്‍ നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം (EBITDA) 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയായി. 2022 ഡിസംബറിലിത് 176.1 കോടി രൂപയായിരുന്നു.
ഓഹരി നഷ്ടത്തില്‍
മാര്‍ച്ച് 19നാണ് പോപ്പുലര്‍ വെഹിക്കള്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതുവരെ ഓഹരിയില്‍ 6.10 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയുടെ നഷ്ടം 2.07 ശതമാനമാണ്. 292 രൂപയിലായിരുന്നു ഓഹരിയുടെ ലിസ്റ്റിംഗ്. നിലവില്‍ 262.65 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്. ഇന്ന് മാത്രം ഇടിവ് 1.20 ശതമാനമാണ്.
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊന്നാണ് പോപ്പുലര്‍ വെഹിക്കിള്‍സ്, മാരുതി സുസുക്കി, ഹോണ്ട കാര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ടാറ്റ മോട്ടോഴ്‌സ്, ഡയംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്, ഏഥര്‍ എനര്‍ജി എന്നിങ്ങനെ ഏഴ് പ്രമുഖ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പ് ശൃംഖല പോപ്പുലറിനുണ്ട്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 61 ഷോറൂമുകളുണ്ട്. 133 സെയില്‍സ് ഔട്ട്‌ലെറ്റ് ആന്‍ഡ് ബുക്കിംഗ് ഓഫീസുകളും 139 സര്‍വീസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. യൂസ്ഡ് വാഹനങ്ങളുടെ 39 ഔട്ട്‌ലെറ്റുകളുമുണ്ട്.