ഏത് കാലാവസ്ഥയിലും സുഖമായുറങ്ങാം: സുനിദ്രയുടെ 'സില്‍ക്കി' മെത്ത വിപണിയില്‍

രജതജൂബിലി നിറവില്‍ സുനിദ്ര, ഓണത്തിന് 'നാടെങ്ങും നിദ്രാഘോഷം' പ്രത്യേക ഓഫര്‍

Update:2024-07-04 11:08 IST

സുനിദ്ര മാട്രസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രീമിയം ബ്രാന്റായ 'സില്‍ക്കി' പുറത്തിറക്കുന്ന ചടങ്ങില്‍ ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാനോടൊപ്പം ഈസ്റ്റേണ്‍ മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ഷെറീന്‍ നവാസ്, സിഇഒ അനില്‍കുമാര്‍ പി. എസ് തുടങ്ങിയവര്‍

മെത്ത വ്യവസായത്തിലെ പ്രമുഖ ബ്രാന്‍ഡായ സുനിദ്രയുടെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രീമിയം വിഭാഗത്തില്‍ പെട്ട 'സില്‍ക്കി' മെത്ത പുറത്തിറക്കി. ഓര്‍ത്തോപീഡിക്സും ലക്ഷ്വറിയും ഒത്തിണങ്ങിയ ഓര്‍ത്തോ-ലക്സ് (Ortho-Luxe) എന്ന വിശേഷണത്തോടെയാണ് മെത്തയുടെ വരവ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ പ്രോഡക്ട് ലോഞ്ച് ചെയ്തു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനമായ ഗ്രൂപ്പ് മീരാന്റെ ഭാഗമാണ് ഈസ്റ്റേണ്‍ മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നാടെങ്ങും നിദ്രാഘോഷം എന്ന പേരില്‍ പ്രത്യേക ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഒരു ബ്രാന്‍ഡെന്ന നിലയില്‍ 25 വര്‍ഷം പിടിച്ചുനില്‍ക്കാനായത് വലിയ വിജയമാണെന്ന് നവാസ് മീരാന്‍ പറഞ്ഞു. ഉപയോക്താക്കളുടെ താത്പര്യവും ഇഷ്ടവും മനസിലാക്കിയാണ് സില്‍ക്കി മെത്ത നിര്‍മിച്ചിരിക്കുന്നത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം തിരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേദിയില്‍ സില്‍ക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷെറിന്‍ നവാസ് പറഞ്ഞു
ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം
ശരീരത്തിന്റെ ഏഴ് ഭാഗങ്ങളെ കൃത്യമായി താങ്ങിനിറുത്തുന്ന രീതിയില്‍ 7 സോണുകളായിട്ടാണ് മെത്തയുടെ നിര്‍മാണം. ആഡംബര മെറീനോ വൂള്‍ ഫാബ്രിക്കില്‍ പൊതിഞ്ഞ മെത്ത ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. മെമ്മറി ഫോമോടുകൂടിയ മെത്ത കസ്റ്റമൈസ് ചെയ്യാനുള്ള അവസരവുമുണ്ട്. ഒരു ലക്ഷം രൂപയോളമായിരിക്കും ക്യൂന്‍ സൈസിലെ മെത്തയുടെ വില.
100 കോടി കമ്പനിയാകാന്‍ സുനിദ്ര
അടുത്ത 3-5 വര്‍ഷങ്ങള്‍ക്കുള്ളില്‍ സുനിദ്ര 100 കോടി രൂപ വിറ്റുവരവുള്ള കമ്പനിയാകുമെന്ന് നവാസ് മീരാന്‍ പറഞ്ഞു. നിലവില്‍ 50 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. മെത്തവിപണിയിലെ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ വളര്‍ച്ച 8-12 ശതമാനം വരെ ആയിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ വളര്‍ച്ച അതിനേക്കാള്‍ വേഗത്തിലാണ്.
സൗത്തിന്ത്യ പിടിക്കാന്‍
നിലവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സുനിദ്ര മാട്രസിന് ഡീലര്‍മാരും ഫ്രാഞ്ചൈസികളുമുണ്ട്. ഇതിന് പുറമെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കമ്പനിക്ക് സ്വാധീനമുണ്ട്. ഈ വര്‍ഷം തെക്കേയിന്ത്യയിലെ എല്ലായിടത്തും സുനിദ്ര മാട്രസ് എത്തുമെന്ന് സി.എ.ഒ അനില്‍കുമാര്‍ പറഞ്ഞു.
Tags:    

Similar News