മലയാളിയുടെ സ്വന്തം ആഡംബരക്കപ്പൽ അറബിക്കടലിലേക്ക്; ഉല്ലാസയാത്ര പോകാം ചെറിയ ചെലവിൽ
കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുന്നത്
കേരളത്തില്‍ നിര്‍മിച്ച ഏറ്റവും വലിയ ആംഡബര ഉല്ലാസ കപ്പല്‍ ക്ലാസിക് ഇംപീരിയല്‍ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി നാളെ ഉദ്ഘാടനം ചെയ്യും. 50 മീറ്റര്‍ വലിപ്പവും 11 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പല്‍ രണ്ട് ഫ്‌ളോറുകളിലായാണ് ഒരുക്കിയിരിക്കുന്നത്. നിയോക്ലാസിക് ക്രൂസ് ആന്‍ഡ് ടൂര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ നിഷിജിത് ജോണിന്റെ മൂന്നു വര്‍ഷത്തെ ശ്രമഫലമാണ് ഈ അത്യാഡംബര കപ്പല്‍. 500 പേരെ വരെ ഉള്‍ക്കൊള്ളാനാകുമെങ്കിലും 150 യാത്രാക്കാരുമായാകും സര്‍വീസ് നടത്തുക. മറൈന്‍ ഡ്രൈവിലെ കായലോരങ്ങളില്‍ നിന്ന് പുറംകടലിലേക്കാണ് സര്‍വീസ്. തന്റെ കുട്ടിക്കാലത്തെ ബോട്ട് യാത്രകളാണ് കൊച്ചി ബോള്‍ഗാട്ടി പോഞ്ഞിക്കര സ്വദേശിയായ നിഷിജിത്തി നെ ഈ മേഖലയിലേക്ക് അടുപ്പിച്ചത്.
സ്വപ്‌നത്തിലേക്കുള്ള നടത്തം
കൊച്ചിയില്‍ രണ്ട് ടൂറിസം ബോട്ടുകള്‍ വാടയ്‌ക്കെടുത്തുകൊണ്ട് 23 വര്‍ഷം മുമ്പാണ് നിഷിജിത് കെ ജോണ്‍ ഈ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിയോ ക്ലാസിക് ക്രൂസ് ആന്‍ഡ് ടൂര്‍സ് എന്ന പേരില്‍ കമ്പനി തുടങ്ങി അഞ്ച് ബോട്ടുകള്‍ സ്വന്തമായി നിര്‍മിച്ച് സര്‍വീസ് തുടങ്ങി. നിഷിജിത്തിന്റെയും ടീമിന്റേയും ആറാമത്തെ പദ്ധതിയാണ് ക്ലാസിക് ഇംപീരിയല്‍.