വാരി എനര്‍ജീസ് ഐ.പി.ഒയ്ക്ക് തുടക്കമായി, ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 98%, നിക്ഷേപിക്കുന്നത് നേട്ടമോ?
1,427 രൂപ മുതല്‍ 1,503 രൂപവരെയാണ് പ്രൈസ് ബാന്‍ഡ്
വാരി എനര്‍ജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഇന്ന് തുടക്കമായി. 23നാണ് അവസാനിക്കുക. 3,600 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 48,00,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മികച്ച പ്രതികരണം
വാരി എനര്‍ജീസ്
സോളാര്‍ പി.വി മൊഡ്യൂള്‍ നിര്‍മാണത്തില്‍ മുന്‍പിലുള്ള കമ്പനിക്ക് ആഗോള തലത്തില്‍ വലിയ വിപുലീകരണ പദ്ധതികളാണുള്ളത്. 6 ജിഗാവാട്ട് മാനുഫാക്ചറിംഗ് സൗകര്യമുള്‍പ്പെടെ സ്ഥാപിക്കാനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക ചെലവഴിക്കുക. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 69 ശതമാനം വര്‍ധിച്ച് 11,398 കോടി രൂപയായി. ലാഭം ഇക്കാലയളവില്‍ 1,274 കോടിയുമായി. യു.എസിലേക്കുള്ള കയറ്റുമതിയാണ് വാരീ എന്‍ജിസിന്റെ പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വരുമാനത്തിന്റെ 73 ശതമാനവും നേടിയത് കയറ്റുമതിയില്‍ നിന്നാണ്.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)