ഇന്ത്യയില്‍ 3.16 കോടി ചെറുകിട സംരംഭങ്ങള്‍; തിളങ്ങി വനിതകള്‍
എം.എസ്.എം.ഇകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് ഉദ്യം
2020 ജൂലൈ ഒന്നിനും 2023 ഡിസംബര്‍ നാലിനും ഇടയിൽ ഇന്ത്യയിൽ ആകെ 3.16 കോടി ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ) രജിസ്റ്റർ ചെയ്തതായി കേന്ദ്രം.
സംരംഭങ്ങളിൽ തിളങ്ങി സ്ത്രീകളും
ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിലെ കണക്കുകൾ പ്രകാരം2020ൽ 28 ലക്ഷം, 2021ൽ 51 ലക്ഷം, 2022ൽ 85 ലക്ഷം, 2023ൽ 1.50 കോടി എം.എസ്.എംഇകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2020 ജൂലൈ ഒന്നു മുതല്‍ 2023 ഡിസംബർ 4 വരെ രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എം.എസ്.എം.ഇകളുടെ എണ്ണം 1.17 കോടിയാണ്.
എം.എസ്.എം.ഇകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കേഷന്‍ പ്ലാറ്റ്‌ഫോമാണ് 'ഉദ്യം'. 2020 ജൂലൈ ഒന്നിനാണ് ഉദ്യം പോര്‍ട്ടല്‍ ആരംഭിച്ചത്. പിന്നീട് ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തതോ, അല്ലെങ്കില്‍ ആവശ്യമില്ലാത്തതോ ആയ സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തിക്കൊണ്ട് അനൗപചാരിക മൈക്രോ എന്റര്‍പ്രൈസസുകളെ ഔപചാരിക മേഖലയ്ക്ക് കീഴില്‍ കൊണ്ടുവരാൻ ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോമും ആരംഭിച്ചിരുന്നു