2022 ന് ശേഷം ഇന്ത്യയിൽ ഇലക്ട്രിസിറ്റി മീറ്ററുകൾ ഇല്ലാതാകും?

Update: 2019-07-17 12:09 GMT

പ്രതിസന്ധിയിലായ വൈദ്യുതി മേഖലയെ കരകയറ്റാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇന്നുള്ള എല്ലാ ഇലക്ട്രിസിറ്റി മീറ്ററുകളും മാറ്റി സ്മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിക്കാനാണ് പദ്ധതി. 2022 നകം ഇത് നടപ്പാക്കും.

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി (CEA) തയ്യാറാക്കിയ വൈദ്യുതി വിതരണ പദ്ധതിയുടെ ഭാഗമാണ് സ്മാർട്ട് മീറ്ററുകൾ. മീറ്ററിംഗ്, ബില്ലിംഗ്, കാഷ് കളക്ഷൻ തുടങ്ങിയ ജോലികളിൽ മനുഷ്യരുടെ ഇടപെടൽ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന വിവരം തത്സമയം കൺട്രോൾ സെന്ററിൽ എത്തും. ഇതിനുള്ള കരട് തയ്യാറായിക്കഴിഞ്ഞു. സ്മാർട്ട് മീറ്ററുകൾ വൈദ്യുതി ലാഭിക്കാനുള്ള ടൂളുകൾ ഉപഭോക്താക്കൾക്ക് നൽകും. അതിനനുസരിച്ച് നമുക്ക് ഊർജോപയോഗം പ്ലാൻ ചെയ്യാം.

വൈദ്യുതി വിതരണക്കമ്പനികളിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഈ പദ്ധതി തയ്യാറാവുന്നതെന്നത് ശ്രദ്ധേയം. 1 ലക്ഷം കോടിയോളമാണ് പവർ കമ്പനികളുടെ കിട്ടാക്കടം.

Similar News