നികുതിയാശ്വാസം: 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല

Update:2019-02-01 13:10 IST

ഇടത്തര വരുമാനക്കാർക്ക് നികുതിയിളവുകൾ പ്രഖ്യാപിച്ച് മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ്. ആദായ നികുതി പരിധി 2.5 ലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി.

അതായത് 80സി മുതൽ 80യു വരെയുള്ള സെക്ഷനുകൾക്ക് കീഴിലുള്ള ഡിഡക്ഷൻ എല്ലാം നേടിയതിന് ശേഷം നിങ്ങളുടെ നികുതി വിധേയ വരുമാനം 5 ലക്ഷത്തിൽ കൂടുന്നില്ല എങ്കിൽ നികുതി അടക്കേണ്ടി വരില്ല. മൂന്ന് കോടി ഇടത്തര വരുമാനക്കാർക്ക് ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ നടത്തുന്നവർക്ക് 6.5 ലക്ഷം രൂപയുള്ള വരുമാനത്തിന് നികുതി ഇളവ് നേടാം.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 ത്തില്‍നിന്ന് 50,000 രൂപയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

വാടക വരുമാനത്തിനുള്ള ടിഡിഎസ് പരിധി 1.8 ലക്ഷത്തിൽ നിന്ന് 2.4 ലക്ഷമാക്കി ഉയർത്തി.

80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയും ഹൗസിംഗ് ലോൺ പലിശയിന്മേലുള്ള ഡിഡക്ഷൻ 2 ലക്ഷമായും തുടരും.

Similar News