സംസ്ഥാനത്ത് ബസ് ചാര്‍ജ് താല്‍ക്കാലികമായി കൂട്ടിയ നടപടി പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പഴയ നിരക്ക് പുനഃസ്ഥാപിച്ചു. കാറില്‍ ഡ്രൈവര്‍ക്ക് പുറമെ ഇനി മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ 2 പേര്‍ക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
.
കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് കൂട്ടിയിരുന്നത്. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് പൂര്‍ണ്ണമായി പുനരാരംഭിക്കും. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.ബസില്‍ മാസ്‌ക് ധരിക്കണം. മുഴുവന്‍ സീറ്റിലും ആളുകളെ അനുവദിക്കും. സ്വകാര്യ ബസ് അന്തര്‍ ജില്ലാ പൊതുഗതാഗതം പുനരാരംഭിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline