ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി കെയര്‍ റേറ്റിംഗ്‌സ് പ്രവചനം

ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ജിഡിപി വളര്‍ച്ചാ പ്രവചനം തിരുത്തപ്പെടുന്നത്

Update:2021-04-22 10:31 IST

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ കൂടുതല്‍ മോശമായി ബാധിച്ചു കൊണ്ടിരിക്കേ 2021--22 ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 10.2 ശതമാനമായി കുറഞ്ഞേക്കുമെന്ന് കെയര്‍ റേറ്റിംഗ്‌സ് പ്രവചനം. നേരത്തേ 10.7- 10.9 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് ഇതില്‍ തിരുത്തല്‍ വരുത്തുന്നത്.

കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സ്ഥിതിഗതികളില്‍ വന്‍ മാറ്റം സംഭവിച്ചുവെന്നും അതുകൊണ്ട് വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകുമെന്നും കെയര്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ച് 24 ന് പുറത്തു വിട്ട പ്രവചന പ്രകാരം ജിഡിപി വളര്‍ച്ചാ നിരക്ക് 11- 11.2 ശതമാനമായിരുന്നു. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയും ലോക്ക് ഡൗണിന് സമാനമായ സ്ഥിതി ഉണ്ടാവുകയും ചെയ്തതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വലിയ ഇടിവ് നേരിടുകയാണ്.


Tags:    

Similar News