കേന്ദ്ര നിലപാട് പ്രതികൂലം; സംസ്ഥാന ബജറ്റവതരണം ക്ലേശകരമാകും: ധനമന്ത്രി

Update: 2020-01-09 11:44 GMT

കേന്ദ്രത്തിന്റെ പ്രതികൂല നിലപാട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കേ സംസ്ഥാന ബജറ്റവതരണം ഏറെ ക്ലേശകരമാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അര്‍ഹമായ ഗ്രാന്റുകള്‍ തരാതെ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പല ഗ്രാന്റുകളും കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് വര്‍ഷാവസാനം വായ്പയായി ലഭിക്കേണ്ടത് 10,233 കോടി രൂപയാണ്. ഇതുവരെ ലഭിച്ചത് 1900 കോടി മാത്രവും. 8330 കോടി രൂപയുടെ വായ്പ എന്തുകൊണ്ട് വെട്ടിക്കുറച്ചു എന്ന് കേന്ദ്രം പറയുന്നില്ല. സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കൂട്ടേണ്ടിവരും.

കേന്ദ്ര നിലപാട് വലിയ വിരോധാഭാസമാണ്. ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. എന്തുകൊണ്ട് പ്രളയ ദുരിതാശ്വാസം നല്‍കുന്നില്ല എന്നതിലും കേന്ദ്രം മറുപടി പറയുന്നില്ലെന്നു ധനമന്ത്രി പറഞ്ഞു. ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News