പൊതുമേഖലാ ഓഹരി വില്‍പന പാളിയിട്ടും ധനക്കമ്മിയില്‍ ലക്ഷ്യംകണ്ട് കേന്ദ്രം

ധനക്കമ്മി കഴിഞ്ഞവര്‍ഷം 17.33 ലക്ഷം കോടി; ജി.ഡി.പിയുടെ 6.4% ആണിത്‌

Update:2023-06-01 15:22 IST
Image : Canva

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി 17.33 ലക്ഷം കോടി രൂപ. ജി.ഡി.പിയുടെ 6.4 ശതമാനമാണിത്. ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടതും 6.4 ശതമാനമായിരുന്നു. ബജറ്റില്‍ പുനര്‍നിശ്ചയിച്ച ലക്ഷ്യമായ 17.55 ലക്ഷം കോടി രൂപയേക്കാള്‍ 22,188 കോടി രൂപ കുറവാണിതെന്നതും കേന്ദ്രത്തിന് ആശ്വാസമാണ്.


നികുതി, നികുതിയേതര വരുമാനങ്ങള്‍ ലക്ഷ്യമിട്ടതിനേക്കാളും യഥാക്രമം 0.5 ശതമാനം, 9.3 ശതമാനം എന്നിങ്ങനെ ഉയര്‍ന്നതാണ് ധനക്കമ്മി ലക്ഷ്യമിട്ട നിരക്കില്‍ തന്നെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് സഹായകമായത്. എന്നാല്‍, പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുകയെന്ന ലക്ഷ്യം കഴിഞ്ഞവര്‍ഷവും പാളി. 60,000 കോടി രൂപ ഈയിനത്തില്‍ സമാഹരിക്കാന്‍ ഉന്നമിട്ടെങ്കിലും നേടിയത് 46,035 കോടി രൂപയാണ്.

നടപ്പുവര്‍ഷം ലക്ഷ്യം 4.5%
നടപ്പ് സാമ്പത്തികവര്‍ഷം (2023-24) കേന്ദ്രം ലക്ഷ്യമിടുന്ന ധനക്കമ്മി ജി.ഡി.പിയുടെ 4.5 ശതമാനമാണ്; അതായത് 17.87 ലക്ഷം കോടി രൂപ. നടപ്പുവര്‍ഷത്തെ ആദ്യമാസമായ ഏപ്രിലില്‍ ധനക്കമ്മി 1.34 ലക്ഷം കോടി രൂപയാണ്. ആകെ ലക്ഷ്യമായ 17.87 ലക്ഷം കോടി രൂപയുടെ 7.5 ശതമാനമാണിത്.
Tags:    

Similar News