വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കുറഞ്ഞു
19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 92 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുറഞ്ഞു. പുത്തന്‍ സാമ്പത്തിക വര്‍ഷാംരംഭത്തില്‍ ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 92 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ദേശീയ വാണിജ്യ സിലിണ്ടര്‍ വില 2028 രൂപ 50 പൈസ ആയി. കേരളത്തില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2034 രൂപ.
2034 രൂപയാണ് കൊച്ചിയില്‍ 19 കിലോയുടെ പാചക വാതക സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ 2028 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. കൊല്‍ക്കത്ത- 2132, മുംബൈ- 1980, ചെന്നൈ 2192.50 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ വാണിജ്യസിലിണ്ടറുകളുടെ വില.
മാര്‍ച്ചില്‍ വര്‍ധിച്ചത് 350 രൂപ
വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം 350 രൂപയുടെ വര്‍ധനവാണുണ്ടായത്. 14.2 കിലോയുടെ സിലിണ്ടറിന് 50 രൂപയും കൂട്ടിയിരുന്നു. 2022 ല്‍ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ നാല് തവണയായിരുന്നു വര്‍ധനവ് വരുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ സിലിണ്ടറിന് 25 രൂപ കൂട്ടിയിരുന്നു.
സാമ്പത്തിക വര്‍ഷാരംഭത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ഹള്‍ക്കായുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.