10 കൊല്ലം, പാചകവാതക വില ഉയര്‍ന്നത് 225 തവണ

രാജ്യത്ത് ഉപയോഗിക്കുന്ന പാചകവാതകത്തില്‍ 60 ശതമാനത്തിന് മുകളില്‍ ഇറക്കുമതിയാണ്

Update:2023-03-24 09:15 IST

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് പാചകവാതക വില 225 തവണ ഉയര്‍ത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. 

സബ്‌സിഡി വെട്ടിക്കുറച്ചു

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ചു. 2013-14 ല്‍ 46,458 കോടി രൂപ സബ്‌സിഡി ഇനത്തില്‍ നല്‍കിയിരുന്ന സ്ഥാനത്ത് 2021-22 ല്‍ 1811 കോടി രൂപ മാത്രമേ നല്‍കിയിട്ടുള്ളത്.

ഇറക്കുമതി

രാജ്യത്ത് ഉപയോഗിക്കുന്ന പാചകവാതകത്തില്‍ 60 ശതമാനത്തിന് മുകളില്‍ ഇറക്കുമതിയാണ്. ഇന്ത്യയുടെ പ്രധാന ഇറക്കുമതി രാജ്യമായ സൗദി അറേബ്യ 2020 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി വരെ പാചകവാതക വിലയില്‍ 235 ശതമാനത്തിന്റെ വര്‍ധന വരുത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News