പാചക വാതകത്തിന് എല്ലാ മാസവും വില കൂട്ടാന്‍ നിര്‍ദ്ദേശം

Update:2020-02-19 13:35 IST

പാചക വാതക സിലിണ്ടറിന്റെ വില എല്ലാ മാസവും വര്‍ധിപ്പിക്കാന്‍

പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.സബ്സിഡി

ബാധ്യത ക്രമേണ ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ

നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പെട്രോളിനും

ഡീസലിനും സബ്‌സിഡി ഇല്ലാതാക്കിയതുപോലെ പാചക വാതകത്തിന്റെ കാര്യത്തിലും

തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഓരോ മാസവും ചുരുങ്ങിയത് 4-5 രൂപ രൂപ വീതം വില

വര്‍ധിപ്പിക്കാനാണു ധാരണയായിട്ടുള്ളത്. 2019 ജൂലൈക്കും 2020

ഫെബ്രുവരിക്കും ഇടയില്‍ 209 രൂപ  പാചക വാതക വില

വര്‍ധിപ്പിച്ചിരുന്നു.നിലവില്‍ 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ഒരു

വീട്ടിലേക്കു നല്‍കുന്നത്. അതിന് മുകളില്‍ ആവശ്യമായി വന്നാല്‍ സബ്‌സിഡി

ഇല്ലാതെയുള്ള വിപണി വില നല്‍കണം.

ക്രമമായി

നിരക്ക് വര്‍ധിപ്പിച്ച്, സബ്‌സിഡി ബാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ്

നീക്കം. ഇത് നടപ്പിലായാല്‍ സാധാരണക്കാരന് ഒരു വര്‍ഷം 12 സിലിണ്ടറിനും കൂടി

വിപണി വില നല്‍കേണ്ടി വരും.പ്രതിമാസ വര്‍ധനവിന് പുറമെ ഓരോ മൂന്ന് മാസം

കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില

വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാചകവാതക

സിലിണ്ടറുകളുടെ സബ്‌സിഡിക്കായി കേന്ദ്ര സര്‍ക്കാര്‍ 35605 കോടി രൂപയാണ്

കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചത്. ഇപ്പോഴത്തെ നിരക്കില്‍ വില

വര്‍ദ്ധിച്ചുകൊണ്ടിരുന്നാല്‍ ഈ തുക സബ്‌സിഡിക്കു തികയാതെ വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News