രാജ്യത്ത് പ്രതിദിനക്കണക്ക് ഏറ്റവുമുയര്‍ന്ന നിരക്കില്‍; 2,34000 കടന്ന് കോവിഡ് രോഗികള്‍, ഇനിയും ഉയരുമെന്ന് വിദഗ്ധര്‍

കോവിഡ് മരണനിരക്കുകളും ഉയരുന്നു. 24 മണിക്കൂറില്‍ 1341 മരണം. കോവാക്‌സിന്‍ നിര്‍മാണം ഉയര്‍ത്താന്‍ പദ്ധതിയിട്ട് സര്‍ക്കാര്‍.

Update: 2021-04-17 06:23 GMT

രാജ്യത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും കോവിഡ് നിരക്കില്‍ ഗണ്യമായ വര്‍ധന. രണ്ട് ലക്ഷത്തിനു മേലെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,34,692 രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,341 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,23,354 പേരാണ് രോഗമുക്തരായതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിദിനക്കണക്കുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,45,26,609 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. 1,26,71,220 പേര്‍ രോഗമുക്തരായിട്ടുണ്ട്. 16,79,740 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ആകെ മരണം 1,75,649 ആണ്. അതേസമയം, 11,99,37,641 പേരാണ് ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം വാക്‌സിന്‍ ഉല്‍പാദനം ആറുമുതല്‍ ഏഴ് കോടി ഡോസായി വര്‍ധിപ്പിക്കാന്‍ തീരുമാനം. കേന്ദ്രത്തില്‍ നിന്നുള്ള 120 കോടി രൂപയുടെ ധനസഹായത്തോടെയാകും കോവക്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുക. ജൂലൈ-ഓഗസ്റ്റ് മാസത്തിലാണ് കോവാക്‌സിന്‍ നിര്‍മാണം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്.
ബാംഗ്ലൂരിലെ ഹഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കിന്റെ സ്വന്തം സ സൗകര്യവും ഇതിനായി ഉള്‍പ്പെടുത്താനാണ് പദ്ധതി.



Tags:    

Similar News