ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വന്‍തോതില്‍ കുറയുമെന്ന് ലോക ബാങ്ക്

പ്രതിക്ഷീച്ചതിലും വലിയ ആഘാതമാണ് കോവിഡ് രണ്ടാം തരംഗം രാജ്യത്ത് സൃഷ്ടിച്ചതെന്നും ലോക ബാങ്ക്

Update: 2021-06-09 05:08 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 8.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്. നേരത്തെ 10.1 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ലോകബാങ്ക് പുറത്തിറക്കിയ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ടസില്‍ പറയുന്നു. 2019 ല്‍ 4 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് 2020 ല്‍ 2020 ല്‍ അത് 7.3 ശതമാനമായി. 2023 ല്‍ 6.5 ശതമാനം വളര്‍ച്ചാ നിരക്കും ലോക ബാങ്ക് പ്രവചിക്കുന്നു.

7.5 ശതമാനം വളര്‍ച്ചാ നിരക്ക് മാത്രമാണ് നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്ത് പ്രതീക്ഷിച്ചതെങ്കിലും അടിസ്ഥാന സൗകര്യ വികസനം, ഗ്രാമീണ വികസനം, ആരോഗ്യ മേഖലയുടെ പുരോഗതി, സര്‍ക്കാരില്‍ നിന്നുള്ള നയപിന്തുണ തുടങ്ങിയവ കോവിഡ് ആഘാതത്തില്‍ നിന്നുള്ള തിരിച്ചു വരവ് കുറച്ചു വേഗത്തിലാക്കുമെന്നും വളര്‍ച്ച 8.3 ശതമാനമായി മാറുമെന്നും ലോകബാങ്ക് വിലയിരുത്തുന്നുണ്ട്.
അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച 5.6 ശതമാനമാണ് പ്രവിചിക്കുന്നത്. ജനുവരിയില്‍ പ്രവചിക്കപ്പെട്ട 4.1 ശതമാനത്തേക്കാള്‍ അധികമാണിത്.


Tags:    

Similar News