കേന്ദ്ര ജീവനക്കാരുടെ ഡി.എ 4 % ഉയര്‍ത്തി

Update:2020-03-13 17:37 IST

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത

നാല് ശതമാനം വര്‍ധിപ്പിച്ചു. ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്

17 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി ഡി.എ ഉയര്‍ത്തിയതെന്ന് മന്ത്രി

പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.14500 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതു

മൂലം സര്‍ക്കാരിനുണ്ടാകുന്നത്.

ഇതോടെ

ജീവനക്കാരുടെ പ്രതിമാസ ശമ്പളം 720 രൂപ മുതല്‍ 10,000 വരെ വര്‍ധിച്ചേക്കും.

50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം

പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.2019 ഒക്ടോബറിലാണ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തില്‍നിന്നും 17 ആക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News