ചെറുകിടക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചരക്കുകള്‍ വാങ്ങി പ്രതിരോധ മന്ത്രാലയം
22 ലക്ഷത്തിലേറെ പുതിയ വില്‍പ്പനക്കാരെ ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടലിലേക്ക് ചേര്‍ത്തു
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരില്‍ (MSME) നിന്ന് 2022 ല്‍ ഏറ്റവും കൂടുതല്‍ ചരക്കുകളും സേവനങ്ങളും സംഭരിച്ച മന്ത്രാലയം പ്രതിരോധ മന്ത്രാലയമാണെന്ന് സര്‍ക്കാരിന്റെ പൊതു സംഭരണത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (GeM) അറിയിച്ചു. പ്രതിരോധ മന്ത്രാലയം 2022 ല്‍ 16,747 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ പോര്‍ട്ടലില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.
At number #1 in procurement, the Ministry of Defence has reached an all-time high. Reaping the benefits of cost efficiency & speedy procurement, @MOD has purchased products & services worth ₹16,747 Crore in 2022 from the portal. Visit - https://t.co/iSMAcDaRlT pic.twitter.com/CMjzPPqAnP
— GeM (@GeM_India) January 27, 2023
എംഎസ്എംഇകളില്‍ നിന്ന് പ്രതിരോധ മന്ത്രാലയം 2022 സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടിയോളം രൂപയുടെ ചരക്കുകളും സേവനങ്ങളും സംഭരിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 250 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം 2022-ല്‍ ജിഇഎമ്മിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ സംസ്ഥാനങ്ങളില്‍ 9642 കോടി രൂപയോടെ ഒന്നാം സ്ഥാനത്തുള്ളത് ഉത്തര്‍പ്രദേശാണ്.
പരിശീലനത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ 2022-ല്‍ ഇതിന് കീഴില്‍ 1459 പരിശീലന സെഷനുകളിലായി 93,050 ആളുകള്‍ പരിശീലനം നേടിയിരുന്നു. കൂടാതെ 1288 പുതിയ വിഭാഗങ്ങളും 4.72 ലക്ഷത്തില്‍ അധികം ഉല്‍പ്പന്നങ്ങളും ഈ കാലയളവില്‍ ചേര്‍ത്തു. മാത്രമല്ല 22,38,601 പുതിയ വില്‍പ്പനക്കാരെയും ഈ പോര്‍ട്ടലിലേക്ക് ചേര്‍ത്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,06,647 കോടി രൂപയുടെ വിറ്റുവരവ് ഈ വിപണിയില്‍ രേഖപ്പെടുത്തി.