എഫ്.ഡി.ഐ: ഇന്ത്യക്കാര്‍ ഏറ്റവുമധികം പണമൊഴുക്കുന്നത് ദുബൈയിലേക്ക്
ദുബൈയിലേക്കുള്ള ഇന്ത്യന്‍ എഫ്.ഡി.ഐയില്‍ 28 ശതമാനവും നേടിയത് കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗം
ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) നേടുന്നത് ദുബൈ. 2022ല്‍ ദുബൈയിലേക്ക് ഏറ്റവുമധികം എഫ്.ഡി.ഐ ഒഴുക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലും ഇന്ത്യയുണ്ട്.
കഴിഞ്ഞവര്‍ഷം ദുബൈയിലേക്കുള്ള ഇന്ത്യന്‍ എഫ്.ഡി.ഐയില്‍ 28 ശതമാനവും നേടിയത് കണ്‍സ്യൂമര്‍ ഉത്പന്ന വിഭാഗമാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ എഫ്.ഡി.ഐ മാര്‍ക്കറ്റ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 20 ശതമാനവുമായി സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഐ.ടി സര്‍വീസസ് രണ്ടാമതും 19 ശതമാനവുമായി കമ്മ്യൂണിക്കേഷന്‍സ് മൂന്നാമതും 8 ശതമാനവുമായി ഫാര്‍മമേഖല നാലാമതുമാണ്.
Also Read : യു.എ.ഇക്ക് വേണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും; മലയാളികള്‍ക്ക് മികച്ച അവസരം
Also Read : യു.എ.ഇക്ക് വേണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും; മലയാളികള്‍ക്ക് മികച്ച അവസരം
ഇന്ത്യയില്‍ നിന്ന് എഫ്.ഡി.ഐ സ്വന്തമാക്കിയ ദുബൈയുടെ ഗ്രീന്‍ഫീല്‍ഡ് (പുതിയ) മേഖലകളില്‍ മുന്നില്‍ 32 ശതമാനവുമായി സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഐ.ടിയാണ്. 19 ശതമാനവുമായി ബിസിനസ് സര്‍വീസസ് ആണ് രണ്ടാമത്. കണ്‍സ്യൂമര്‍ ഉത്പന്നം (9 ശതമാനം), റിയല്‍ എസ്‌റ്റേറ്റ് (6 ശതമാനം), ധനകാര്യ സേവനം (5 ശതമാനം) എന്നിവയാണ് തൊട്ട് പിന്നാലെയുള്ളത്. ലോകത്ത് ഗ്രീന്‍ഫീല്‍ഡ് പദ്ധതികളില്‍ ഏറ്റവുമധികം നിക്ഷേപം നേടുന്ന നഗരമെന്ന നേട്ടം തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ദുബൈ നിലനിര്‍ത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.