2020 സാമ്പത്തിക വർഷത്തിലേക്ക് സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ നരേന്ദ്രമോദി സർക്കാർ. സാധാരണയായി തെരഞ്ഞെടുപ്പ് വർഷത്തിൽ പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിന് പകരം 'വോട്ട് ഓൺ അക്കൗണ്ട്' രീതിയാണ് സർക്കാരുകൾ സ്വീകരിക്കാറ്.
ഹൃസ്വ കാലത്തേയ്ക്ക് സർക്കാരിന്റെ ചെലവുകൾ ഫണ്ട് ചെയ്യാനുള്ള മാർഗമാണ് 'വോട്ട് ഓൺ അക്കൗണ്ട്'. ഇത് ചർച്ചയ്ക്ക് വെയ്കാതെ ലോക്‌സഭയ്ക്ക് പാസ്സാക്കാം.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക. 2019ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന ബിജെപി സര്‍ക്കാരിന്റെ ആത്മവിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.
ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങള്‍ നവംബര്‍ 30നകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം കത്തുകളയച്ചിട്ടുണ്ട്. മിന്റ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.