ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ 6.3 ശതമാനമായി ഉയര്‍ത്തി ഫിച്ച്
മുമ്പ് പ്രവചിച്ചത് 6 ശതമാനമായിരുന്നു
നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷ മുമ്പ് പ്രവചിച്ച 6 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്‌സ്. ആദ്യ പാദത്തിലെ ശക്തമായ ഉത്പാദനം കണക്കിലെടുത്താണ് വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (FY22) സമ്പദ്‌വ്യവസ്ഥ 9.1 ശതമാനം വളര്‍ച്ചയാണ് നേടിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രവചനം 6.2 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി നേരത്തെ മാര്‍ച്ചില്‍ ഫിച്ച് താഴ്ത്തിയിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കും കൂടെ ആഗോള ഡിമാന്‍ഡ് കുറഞ്ഞതുമായിരുന്നു ഇതിന് കാരണം. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ 6.5 ശതമാനം വളര്‍ച്ചയാണ് ഫിച്ച് റേറ്റിംഗ്‌സ് കണക്കാക്കുന്നത്.