ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡ്; 55.7 ശതകോടി ഡോളര്‍

2020 ല്‍ ഇറക്കുമതി ചെയ്തതിനെക്കാള്‍ ഇരട്ടിയില്‍ കൂടുതല്‍.

Update:2022-01-07 16:58 IST

2021 ല്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചതായി ന്യുസ് ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 1050 ടണ്‍ ഇറക്കുമതി ചെയ്യാന്‍ ചെലവായ തുക മൊത്തം 55.7 ശതകോടി ഡോളര്‍. 2020 ല്‍ 377 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തത് 22 ശതകോടി ഡോളറിനാണ്.

സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ ഇടിവും, വിവാഹ ആവശ്യങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ഇറക്കുമതി വര്‍ധിക്കാന്‍ കാരണം. മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ ഇറക്കുമതി ഉണ്ടായത് 2011 ലാണ് .അന്നത്തെ ഇറക്കുമതി മൂല്യം 53.9 ശതകോടി ഡോളര്‍.
സ്വര്‍ണ്ണ വില ആഗസ്ത് 2020 ല്‍ 10 ഗ്രാമിന് 56191 രൂപവരെ ഉയര്‍ന്നെങ്കിലും 2021 മാര്‍ച്ചില്‍ വിലയിടിവുണ്ടായി -43, 320 രൂപ. 2021 ല്‍ ആരംഭത്തില്‍ സ്വര്‍ണ്ണത്തിന്റെ അന്താരാഷ്ട്ര വില ഔണ്‍സിന് 1960 ഡോളറില്‍ നിന്നും 1750 ലേക്ക് വര്‍ഷ അവസാനം താഴ്ന്നു.
2020 ല്‍ നിഫ്റ്റി ഉള്‍പ്പടെ ഉള്ള ആഗോള ഓഹരി സൂചികകളെ കാള്‍ മികച്ച ആദായമാണ് സ്വര്‍ണം നല്‍കിയത്. എസ് ആന്‍ഡ് പി 500 സൂചിക 15.90% ആദായം നല്‍കിയപ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് 24.60 ശതമാനമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം നിഫ്റ്റിയുടെ ആദായം 15.07 % ശതമാനാമായിരിക്കെ സ്വര്‍ണ്ണം നിക്ഷേപകര്‍ക്ക് നല്‍കിയത് 28.32 ശതമാനമാണ്. ഈ വര്‍ഷം സ്വര്‍ണത്തിന്റെ ആദായം -5.29 % ലേക്ക് താഴ്ന്നു നിഫ്റ്റിയുടെ ആദായം 24 ശതമാനത്തിലേക്ക് ഉയര്‍ന്നു.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നടത്തിയ ഗവേഷണ പഠനത്തില്‍ ഒരു ശതമാനം വരുമാനം ഉയരുമ്പോള്‍ 0.9 % സ്വര്‍ണ ഡിമാന്‍ഡ് വര്‍ദ്ധിക്കും എന്നാല്‍ ഒരു ശതമാനം വില ഉയരുമ്പോള്‍ 0.5 ശതമാനം മാത്രമാണ് ഡിമാന്‍ഡ് കുറയ്യുന്നത്


Tags:    

Similar News