ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയില്‍ നിന്നും സ്വര്‍ണം താഴേക്ക്
ഒരു പവന്റെ 37000 രൂപയ്ക്ക് മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഈ വിലയില്‍ നിന്നാണ് താഴേക്ക് പോയത്.
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലിയായിരുന്നു ഇക്കഴിഞ്ഞ രണ്ട് ദിവസം. എന്നാല്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ 4620 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില രേഖപ്പെടുത്തിയത്.
ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞതോടെ 36960 രൂപയാണ്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില 37440 രൂപയായിരുന്നു ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് വിഭാഗത്തിലും സ്വര്‍ണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3820 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വില. ഇന്നലെ ഗ്രാമിന് 3865 രൂപയായിരുന്നു.
ഇന്നലെ ഒരുപവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 309200 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 30560 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയുമാണ്.