റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണ വിലക്കുതിപ്പ്

Update:2020-06-20 13:32 IST

സ്വര്‍ണ വില കേരളത്തില്‍ എക്കാലത്തെയും റെക്കോര്‍ഡ് ഉയരം കുറിച്ച് പവന് 35,400 രൂപയായി. ഗ്രാമിനു വില 4425 രൂപ. പവന് വെള്ളിയാഴ്ച 120 രൂപ കൂടിയതിനു പിന്നാലെ ഇന്ന് 160 രൂപ വര്‍ധിച്ചു.

ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 47,450 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് സ്വര്‍ണ വിലയിലെ കുതിപ്പിനുള്ള കാരണം. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ വില പവന് 6,400 രൂപയാണുയര്‍ന്നത്. 26,000 രൂപയായിരുന്നു ഒരു വര്‍ഷം മുമ്പ് കേരളത്തില്‍ പവനു വില.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News