റെക്കോര്‍ഡ് മുന്നേറ്റം തുടര്‍ന്ന് സ്വര്‍ണം

Update: 2020-08-01 06:00 GMT

സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു.ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചത്. 5020 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്.അടുത്തയാഴ്ചയും വിലക്കുതിപ്പ് തുടരുമെന്നു  വിപണി വൃത്തങ്ങള്‍ പറയുന്നു.

ഈ ആഴ്ച മാത്രം പവന് 1,560 രൂപ വില ഉയര്‍ന്നു.സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. രണ്ടു മാസം കൊണ്ട് പവന് 5,500 രൂപയുടെ വര്‍ധനവുണ്ടായി.ഈ വര്‍ഷം മാത്രം 8,280 രൂപ ഉയര്‍ന്നു.ഔണ്‍സിന് (28.35ഗ്രാം) 1975.69 ഡോളറിലാണ് അന്താരാഷ്ട്ര വ്യാപാരം നടക്കുന്നത്.ന്യൂഡല്‍ഹിയില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 52,200 രൂപയായും ചെന്നൈയില്‍ 51,250 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ നിരക്ക് 51,900 രൂപയുമായി.എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1.30 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 53,828 രൂപയായി. സെപ്റ്റംബര്‍ ഡെലിവറിയിലെ വെള്ളി വില കിലോഗ്രാമിന് 69,984 രൂപയായും വര്‍ദ്ധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News