കൊറോണ: പൗരന്മാര്‍ക്ക് ഹോങ്കോങ് സര്‍ക്കാര്‍ 92,000 രൂപ വീതം നല്‍കും

Update:2020-02-26 18:21 IST

ഹോങ്കോംഗില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ സാമ്പത്തിക മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ഏഴ് ദശലക്ഷം പൗരന്മാര്‍ക്ക് 10,000 ഡോളര്‍ (1,280 യുഎസ് ഡോളര്‍- 92,000 രൂപ) വീതം സഹായ ധനം നല്‍കും. ധനകാര്യ സെക്രട്ടറി പോള്‍ ചാന്‍ വാര്‍ഷിക ബജറ്റില്‍ ഇതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

രാഷ്ട്രീയ കാരണങ്ങളാലുള്ള അശാന്തിക്കൊപ്പം കൊറോണകൂടി വ്യാപിച്ചതു മൂലം തളര്‍ച്ചയിലായ സാമ്പത്തിക സ്ഥിതി മറികടക്കുക ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും പണം നല്‍കുന്നത്.

ഹോങ്കോംഗില്‍ 81 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. കൊറോണ വ്യാപിച്ചതോടെ തകര്‍ച്ചയിലായ ഹോട്ടല്‍, ട്രാവല്‍ തുടങ്ങിയ മേഖലകള്‍ക്ക് നേരത്തെതന്നെ ദുരിതാശ്വാസമായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News